താമരശ്ശേരി ∙ കിണറിലെ കുടിവെള്ളത്തിനുണ്ടായ നീല നിറ പ്രതിഭാസത്തിനു പിന്നാലെ വെള്ള നിറ പ്രതിഭാസം നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കാരാടി പറച്ചിക്കോത്ത് മനത്താംകണ്ടി സുവി വിനോദ്, പറച്ചിക്കോത്ത് മായിൻകുട്ടി എന്നിവരുടെ കിണറിലെ വെള്ളത്തിനാണ് ഇളം പാലിന്റെ വെള്ള നിറം.
ഇന്നലെ രാവിലെ കിണറിൽ നിന്ന് വെള്ളം എടുത്തപ്പോഴാണ് നിറം മാറ്റം പ്രകടമായത്. ഇരു കിണറുകളും അടുത്ത വീട്ടുകാരുടേതാണ്.
വാർഡ് മെംബർ ആസാദ് കാരാടി താമരശ്ശേരി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ടി.പി.ഷാജി എന്നിവരുടെ നേതൃത്വത്തിൽ അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി.
ഇന്ന് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധന നടത്തും. കഴിഞ്ഞ മാസം ഇവിടെ നിന്ന് നൂറു മീറ്റർ മാറി തോട്ടക്കര ഷിനോബ്, അബ്ദുൽ അസീസ് എന്നിവരുടെ കണിറുകളിലെ വെള്ളത്തിന് നീല നിറമായിരുന്നു.
കാരാടി പറച്ചിക്കോത്ത് പ്രദേശത്ത് കിണറുകളിലെ വെള്ളത്തിന് നിറ വ്യത്യാസം വരുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതർ വിദഗ്ധ പരിശോധനയും പഠനവും നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് വാർഡ് മെംബർ ആസാദ് കാരാടി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം തോട്ടക്കരയിൽ കിണർ വെള്ളത്തിന് നീല നിറമായതു സംബന്ധിച്ച് വിദഗ്ധ പരിശോധന റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല.
ഈ കിണറുകൾ തേകി വൃത്തിയാക്കിയിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

