ടെലികോം സേവന രംഗത്തെ പ്രമുഖരായ വെറൈസൺ (Verizon) തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുകളും ആകർഷകമായ ഓഫറുകളും അവതരിപ്പിച്ചു. പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനൊപ്പം നിലവിലുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി മാറ്റങ്ങൾ കൊണ്ടുവരുന്നത്.
പുതിയതായി അവതരിപ്പിച്ച വെറൈസൺ സിംപ്ലിസിറ്റി (Verizon Simplicity) എന്ന പ്ലാൻ “the industry’s most simple and cost-effective plan” എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. 45 ഡോളർ പ്രതിമാസ നിരക്കിൽ ആരംഭിക്കുന്ന ഈ പ്ലാൻ, പുതിയതായി കണക്ഷൻ എടുക്കുന്നവർക്ക് പ്രതിമാസം 30 ഡോളർ എന്ന നിരക്കിൽ ലഭ്യമാണ്.
5G അൾട്രാ വൈഡ്ബാൻഡ് ഡാറ്റ, 10GB പ്രീമിയം മൊബൈൽ ഹോട്ട്സ്പോട്ട്, കാനഡയിലേക്കും മെക്സിക്കോയിലേക്കുമുള്ള റോമിംഗ് സേവനം, സാറ്റലൈറ്റ് ടെക്സ്റ്റിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രതിമാസം 35 ഡോളർ അധിക നിരക്കിൽ ഹോം ഇന്റർനെറ്റ് സേവനവും ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.
പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മൊബിലിറ്റി ആൻഡ് ഹോം സേവനങ്ങൾ സംയോജിപ്പിച്ച് പ്രതിമാസം 70 ഡോളർ നിരക്കിൽ വെറൈസൺ വൺ (Verizon One) എന്ന മറ്റൊരു പ്ലാനും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള ഉപഭോക്താക്കൾക്കായി വെറൈസൺ ലോയൽറ്റി (Verizon Loyalty) എന്ന പേരിൽ പുതിയൊരു പരിപാടിക്ക് കമ്പനി തുടക്കം കുറിച്ചു.
ഇതിന്റെ ഭാഗമായി ആക്ടിവേഷൻ, അപ്ഗ്രേഡ് ഫീസുകൾ പൂർണ്ണമായും ഒഴിവാക്കി. വെറൈസൺ ഡോളർ (Verizon Dollars) എന്ന പുതിയ റിവാർഡ് പ്രോഗ്രാമിലൂടെ ഓരോ മാസവും ബില്ലടയ്ക്കുമ്പോൾ 3% ക്യാഷ് ബാക്ക് ലഭിക്കും.
ഈ പോയിന്റുകൾ ഉപയോഗിച്ച് പുതിയ ഉപകരണങ്ങളോ ആക്സസറികളോ വാങ്ങാൻ സാധിക്കും. സെഫോറ, ഹിൽട്ടൺ, മാരിയറ്റ്, സ്റ്റാർബക്സ് തുടങ്ങിയ ബ്രാൻഡുകളുടെ ഗിഫ്റ്റ് കാർഡുകൾക്കായി ഈ പോയിന്റുകൾ അഞ്ച് മടങ്ങ് മൂല്യത്തിൽ മാറ്റിയെടുക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്.
ഇതിനുപുറമെ, എല്ലാ തിങ്കളാഴ്ചയും നറുക്കെടുപ്പുകളിലൂടെ സമ്മാനങ്ങൾ നേടാൻ അവസരമൊരുക്കുന്ന വെറൈസൺ ഷൈൻ (Verizon Shine) എന്ന പ്രോഗ്രാമും കമ്പനി ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

