ഉപഭോക്തൃ സേവനം കൂടുതൽ കാര്യക്ഷമവും ലളിതവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ കേര സ്റ്റേറ്റ് ഫിനാന്‍ഷ്യന്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കും പ്രവാസി മലയാളികൾക്കും (എൻആർഐ) മാത്രമായി പ്രത്യേക സേവന കൗണ്ടറുകൾ ആരംഭിക്കാൻ സ്ഥാപനം തീരുമാനിച്ചു.
ഈ കൗണ്ടറുകൾ വഴി ശാഖയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി എത്തുന്നവർക്ക് ഇനി മുതൽ പ്രത്യേക മുൻഗണന ലഭിക്കുന്നതാണ്.
ഇടപാടുകൾ കൂടുതൽ വേഗത്തിലും യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ പൂർത്തിയാക്കാൻ ഈ പുതിയ സംവിധാനം ഉപഭോക്താക്കളെ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും മെച്ചപ്പെട്ട
സേവനം ഉറപ്പാക്കുന്നതിനാണ് കെഎസ്എഫ്ഇ മുൻഗണന നൽകുന്നതെന്ന് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ അഭിലാഷ് പിഎന്‍ വ്യക്തമാക്കി. മുതിർന്ന പൗരന്മാർക്കും പ്രവാസികൾക്കും കൂടുതൽ സൗഹൃദപരവും കാര്യക്ഷമവുമായ ഒരു സേവനാന്തരീക്ഷം ഒരുക്കുകയാണ് ഈ പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

