രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ‘ജനസംഖ്യാ വ്യതിയാന സമിതി’ (High-Level Committee on Demographic Changes) സെന്‍സസ് നടപടികളെ അട്ടിമറിക്കാനും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചത്.
സമിതിയുടെ ലക്ഷ്യത്തിലെ ദുരൂഹത
ജൂണ്‍ 13-ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ സമിതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയത്. പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ ജനസംഖ്യാ/പൗരത്വ രജിസ്റ്ററുകളുടെയും തുടര്‍ച്ചയായാണ് ഈ നീക്കത്തെ കാണേണ്ടതെന്ന് പിണറായി വിജയന് ചൂണ്ടിക്കാട്ടി.
കൃത്യമായ ഇടവേളകളില്‍ നടക്കേണ്ട ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് രാഷ്ട്രീയലക്ഷ്യത്തോടെ വൈകിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍, സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് ഉല്പ്രേരണം പകരാനാണ് ഈ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
അതിര്‍ത്തി ജില്ലകളും മെട്രോ നഗരങ്ങളും ലക്ഷ്യം
ഔദ്യോഗിക സെന്‍സസ് വിവരങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ, പ്രത്യേകമായി തിരഞ്ഞെടുത്ത അതിര്‍ത്തി ജില്ലകളെയും മെട്രോ നഗരങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ നടപടി ജനങ്ങള്‍ക്കിടയില്‍ ഭീതിയും വിഭജനവും വളര്‍ത്താനേ ഉപകരിക്കൂ. വോട്ടര്‍പട്ടിക പരിശോധനയുടെ മറവില്‍ പൗരത്വ പരിശോധന നടത്താന്‍ മുമ്പ് ശ്രമമുണ്ടായതുപോലെ, മതപരമായ അടിസ്ഥാനത്തില്‍ ജനസംഖ്യാ മാറ്റം പഠിക്കാനുള്ള സമിതിയുടെ നീക്കം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഫെഡറല്‍ തത്വങ്ങളുടെ ലംഘനം
ഫെഡറല്‍ സംവിധാനത്തെ അവഗണിച്ചുകൊണ്ട് സംസ്ഥാനങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രം ഈ സമിതിയെ അടിച്ചേല്‍പ്പിക്കുന്നത്. ആര്‍എസ്എസ് അജണ്ട
നടപ്പിലാക്കി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള നീക്കത്തിനെതിരെ മതനിരപേക്ഷ ശക്തികള്‍ ഒത്തൊരുമിച്ച് രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ സമാനമായ ജാഗ്രത നിലവിലെ യുഡിഎഫ് സര്‍ക്കാര്‍ തുടരണമെന്നും പ്രതിപക്ഷ നേതാവ് തന്റെ കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

