അറേബ്യൻ ഉൾക്കടലിൽ ഗൾഫ് തീരത്തോട് ചേർന്ന് എണ്ണക്കപ്പലിന് തീപിടിത്തമുണ്ടായി. കപ്പലിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും യുഎഇ നാഷണൽ ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി.
22 ജീവനക്കാരെയാണ് ഇത്തരത്തിൽ രക്ഷപ്പെടുത്താൻ സാധിച്ചത്. കപ്പലിൽ പെട്ടെന്ന് തീപിടിത്തമുണ്ടായതിനെ തുടർന്ന് അടിയന്തര സന്ദേശം ലഭിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് യുഎഇ കോസ്റ്റ് ഗാർഡ് വിഭാഗം ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയത്. കോസ്റ്റ് ഗാർഡിന്റെ പ്രത്യേക വിദഗ്ദ്ധ സംഘം കപ്പൽ കണ്ടെത്തുകയും അതിലുണ്ടായിരുന്നവരെ മുഴുവൻ സുരക്ഷിതമായി കരയിലെത്തിക്കുകയുമായിരുന്നു.
രക്ഷപ്പെടുത്തിയ കപ്പലിലെ 22 ജീവനക്കാർക്കും ആവശ്യമായ പ്രഥമശുശ്രൂഷ നൽകി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നാഷണൽ ഗാർഡ് ഔദ്യോഗികമായി അറിയിച്ചു.
സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും അടിയന്തര സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതിലുമുള്ള സേനയുടെ മികവാണ് ഈ ദൗത്യം തെളിയിക്കുന്നതെന്ന് യു.എ.ഇ നാഷണൽ ഗാർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രമേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ജീവനക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്നും യു.എ.ഇ അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

