സ്മാർട്ട്ഫോണുകൾ നമ്മുടെ ജീവിതം ലളിതമാക്കാൻ ഉള്ളതാണെങ്കിലും, പലപ്പോഴും അവ വിരസവും ആവർത്തിച്ചു ചെയ്യേണ്ടതുമായ ചില ജോലികൾ വർദ്ധിപ്പിക്കാറുണ്ട്. മാസങ്ങളോളം തന്റെ ഗൂഗിൾ പിക്സൽ ഫോണിലെ ക്രമീകരണങ്ങൾ സ്വയം മാറ്റുന്നതും നോട്ടീഫിക്കേഷനുകൾ നിയന്ത്രിക്കുന്നതും തന്നെയായിരുന്നു പണിയെന്ന് ഒരു ടെക് ഉപയോക്താവ് വ്യക്തമാക്കുന്നു.
ഈ ആവർത്തിച്ചുള്ള പ്രവൃത്തികളിൽ നിന്നും മോചനം നേടാനായി ഫോൺ പൂർണ്ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ആഴ്ചകൾ നീണ്ട
പരീക്ഷണങ്ങൾക്കൊടുവിൽ പിക്സൽ ഫോൺ പൂർണ്ണമായും ഓട്ടോപൈലറ്റിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു സമ്പൂർണ്ണ വർക്ക്ഫ്ലോ കണ്ടെത്താൻ സാധിച്ചു. പിക്സലിലെ മോഡുകൾ ക്രമീകരിക്കുന്നു താൻ ചെയ്തതിൽ ഏറ്റവും ഫലപ്രദമായ മാറ്റങ്ങളിൽ ഒന്നാണിത്.
വ്യത്യസ്ത ക്രമീകരണങ്ങളെ ഒറ്റ ടാപ്പിൽ പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റാൻ കസ്റ്റം മോഡുകൾ രൂപകൽപ്പന ചെയ്തു. എഴുതുമ്പോഴോ ഡ്രൈവ് ചെയ്യുമ്പോഴോ സിനിമ കാണുമ്പോഴോ എന്തിനാണ് ഓരോ തവണയും അഞ്ച് ക്രമീകരണങ്ങൾ വെവ്വേറെ മാറ്റുന്നത്? വെളിച്ചം കുറയുമ്പോൾ വോളിയം ക്രമീകരിക്കാൻ പ്രയാസപ്പെടുന്നതിന് പരിഹാരമായാണ് തിയറ്റർ മോഡ് തയ്യാറാക്കിയത്.
ഹോം സ്ക്രീൻ ഷോർട്ട്കട്ട് വഴിയോ ക്വിക്ക് സെറ്റിംഗ്സ് ടൈൽ വഴിയോ ഇത് പ്രവർത്തനക്ഷമമാക്കാം. ഈ മോഡ് ഓൺ ചെയ്യുമ്പോൾ റിംഗ്, അലാറം വോളിയം പൂജ്യമായി മാറുന്നു.
കൂടാതെ ഡി.എൻ.ഡി മോഡ് പ്രവർത്തനക്ഷമമാവുകയും, എ.ഒ.ഡി ഓഫാവുകയും വാൾപേപ്പർ മങ്ങുകയും ചെയ്യും. ഇതിനുപുറമെ ജോലി സമയത്ത് അശ്രദ്ധ ഒഴിവാക്കാൻ റൈറ്റിംഗ് മോഡും, യാത്രകളിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഡ്രൈവിംഗ് മോഡും ഉപയോഗിക്കാവുന്നതാണ്.
പിക്സലിലെ റൂളുകൾ നിർവചിക്കുക പിക്സൽ ഫോണുകളിലെ ഏറ്റവും ഉപയോഗപ്രദവും എന്നാൽ പരിമിതവുമായ ഫീച്ചറുകളിൽ ഒന്നാണ് റൂൾസ്. ജി.പി.എസ് ലൊക്കേഷനേക്കാൾ വേഗതയേറിയതും വിശ്വസനീയവുമായ വൈഫൈ കണക്ഷൻ ഉപയോഗിച്ചാണ് ആദ്യത്തെ റൂൾ തയാറാക്കിയത്.
തന്റെ പിക്സൽ 8 ഓഫീസിലെ വൈഫൈ നെറ്റ്വർക്കുമായി ബന്ധിപ്പിക്കുമ്പോൾ ഫോൺ യാന്ത്രികമായി വൈബ്രേറ്റ് മോഡിലേക്ക് മാറും. മറുവശത്ത്, വീട്ടിലെത്തുമ്പോൾ ഫോൺ സൈലൻ്റ് മോഡിലായാൽ പ്രധാനപ്പെട്ട
കോളുകളോ ഡെലിവറികളോ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ലൊക്കേഷൻ ട്രിഗർ ഉപയോഗിച്ച് വീടിന്റെ വിലാസം ക്രമീകരിച്ചു. വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ് റിങ് മോഡിലേക്ക് മാറും.
എന്നാൽ സാംസങ് റൂളുകൾ പോലെ കൂടുതൽ ഓപ്ഷനുകൾ നൽകാൻ ഗൂഗിൾ തയ്യാറാകേണ്ടതുണ്ട്. അതുവരെ തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കേണ്ടി വരും.
ബാറ്ററി സേവർ മോഡ് ഷെഡ്യൂൾ ചെയ്യുക തന്റെ കൈവശമുള്ള പിക്സൽ 8 ഫോണിന്റെ പ്രകടനം മികച്ചതാണെങ്കിലും, തിരക്കേറിയ ദിവസങ്ങളിൽ ബാറ്ററി ഉപയോഗം കൃത്യമായി നിയന്ത്രിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഫോൺ 5 ശതമാനത്തിൽ എത്തുന്നതുവരെ കാത്തുനിൽക്കാതെ ബാറ്ററി സേവർ മോഡ് നേരത്തെ തന്നെ സജീവമാക്കാൻ ക്രമീകരിച്ചു.
30 ശതമാനമായി പെർസെന്റേജ് ഓപ്ഷൻ സെറ്റ് ചെയ്തു. പിക്സൽ 8 ന്റെ ബാറ്ററി ലെവൽ ഈ പരിധി കടക്കുമ്പോൾ സ്ക്രീൻ ചെറുതായി മങ്ങുകയും പശ്ചാത്തല പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുകയും ചെയ്യും.
ഇത് ബാറ്ററി ചാർജ് തീരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകും. ഫോൺ ചാർജ് ചെയ്യുമ്പോൾ 90 ശതമാനത്തിൽ എത്തുമ്പോൾ സിസ്റ്റം തന്നെ ബാറ്ററി സേവർ മോഡ് വിച്ഛേദിക്കുകയും ചെയ്യും.
അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ വരുമ്പോൾ റെക്കോർഡ് ചെയ്യേണ്ടി വരുന്നത് സംബന്ധിച്ച് ഫോൺ ആപ്പിലെ Settings > Call recording എന്നതിൽ പോയി Always record എന്നതിന് കീഴിലുള്ള Numbers not in your contacts ടോഗിൾ എനേബിൾ ചെയ്യുക വഴി എല്ലാ ഇടപെടലുകളുടെയും റെക്കോർഡ് സൂക്ഷിക്കാൻ സാധിക്കും. ഫോണിലെ ആവർത്തിച്ചുള്ള ജോലികൾ സ്വയം നിയന്ത്രിക്കാൻ പഠിച്ചാൽ പിന്നീട് ഒരിക്കലും മാനുവൽ മാനേജ്മെന്റിലേക്ക് മടങ്ങാൻ തോന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

