സ്വർണവില പവന് കേരളത്തിൽ ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം വീണ്ടും 90,000ന് മുകളിൽ.
സമ്പദ്രംഗത്തെ ചലനങ്ങളിൽതട്ടി കുതിച്ചുകയറുന്ന രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും മുന്നേറ്റം. യുഎസിൽ ഷട്ട്ഡൗൺ പ്രതിസന്ധി 40-ാം ദിവസത്തിലേക്ക് കടന്ന് റെക്കോർഡിട്ടതും തൊഴിലില്ലായ്മ നിരക്കിലെ വർധനയും സ്വർണത്തിന് അപ്രതീക്ഷിതമായി വീണ്ടും ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സമ്മാനിക്കുകയാണ്.
തൊഴിൽവിപണി വീണ്ടും വഷളായ സാഹചര്യത്തിൽ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് ഡിസംബറിലെ പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ശക്തമായതും സ്വർണത്തിന് ഉത്തേജകമായി.
ഡിസംബറിൽ പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്ന സൂചനയായിരുന്നു നേരത്തേ ഫെഡറൽ റിസർവ് നൽകിയിരുന്നത്.
രാജ്യാന്തര സ്വർണവില ഔൺസിന് 51 ഡോളർ മുന്നേറി 4,054 ഡോളറിലാണ് ഇപ്പോഴുള്ളത്. കേരളത്തിൽ പവന് 880 രൂപ ഉയർന്ന് വില 90,360 രൂപയായി.
ഗ്രാമിന് 110 രൂപ വർധിച്ച് 11,295 രൂപ. 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 90 രൂപ കൂടി 9,325 രൂപയിലെത്തി.
വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 162 രൂപ.
∙ കേരളത്തിൽ മറ്റു ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 100 രൂപ ഉയർത്തി 9,295 രൂപയാണ്. ഇവർ വെള്ളിവില 157 രൂപയിൽ നിലനിർത്തുകയും ചെയ്തു.
ഏറെക്കാലമായി കേരളത്തിൽ 18 കാരറ്റ് സ്വർണത്തിനും വെള്ളിക്കും വെവ്വേറെ വിലയാണ് പല ജ്വല്ലറികളിലുമുള്ളത്.
∙ 7,240 രൂപയാണ് 14 കാരറ്റ് സ്വർണം ഗ്രാമിനുള്ളത്. 9 കാരറ്റിന് വില 4,660 രൂപ.
യുഎസിൽ ഷട്ട്ഡൗൺ പ്രതിസന്ധി അവസാനിപ്പിക്കാൻ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെയും എതിർപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെയും സെനറ്റർമാർ തമ്മിലെ ചർച്ചയിൽ തീരുമാനമായി.
∙ ഫണ്ടിങ് ബിൽ സെനറ്റിൽ ചില നിബന്ധനകളോടെ പാസാവുകയും ചെയ്തു.
ഇതു സ്വർണവിലയിൽ നേരിയ ഇറക്കത്തിന് വഴിയൊരുക്കിയേക്കാമെന്ന പ്രതീക്ഷകളുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

