ഗാലക്സി S4 മിനി കാലം മുതലുള്ള പാരമ്പര്യമുള്ള ഉപയോക്താക്കൾ പോലും പുതിയ സാംസങ് ഗാലക്സി S26 സീരീസിന്റെ വരവോടെ നിരാശരാണ്. ഏറ്റവും പുതിയ സാംസങ് ഗാലക്സി S26 അൾട്രാ പഴയ കാലത്തിന്റെ നിഴലിൽ തന്നെ തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്.
കമ്പനിയോടുള്ള ഇഷ്ടം കൊണ്ടുമാത്രം ഈ പോരായ്മകൾ ഇനി കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പുതിയ ഗാലക്സി S26 ശ്രേണിയിൽ ക്യുഐ2 (Qi2) ചാർജിംഗ് സൗകര്യം ഉൾപ്പെടുത്തിയിട്ടില്ല.
മാഗ്നറ്റിക് ആക്സസറികളോ ചാർജറുകളോ ഉപയോഗിക്കണമെങ്കിൽ ഉപയോക്താക്കൾ മാഗ്നറ്റിക് കേസുകളെ തന്നെ ആശ്രയിക്കേണ്ടി വരും. ക്യുഐ2 സാങ്കേതികവിദ്യയുടെ സഹായത്തോടെ മാഗ്നറ്റിക് പവറൻ ബാങ്കുകൾ, ഗെയിം കൺട്രോളറുകൾ, ഇ-റീഡറുകൾ തുടങ്ങിയവ ഫോണിന്റെ പിന്നിൽ എളുപ്പത്തിൽ ഘടിപ്പിക്കാൻ സാധിക്കും.
എന്നാൽ സാംസങ്ങിന്റെ ഏറ്റവും ശക്തമായ ഫ്ലാഗ്ഷിപ്പ് ഫോണിൽ ഈ സവിശേഷത ഇല്ലാത്തത് വലിയ തിരിച്ചടിയാണ്. ഗാലക്സി അൾട്രാ നിരയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കാര്യമായ നവീകരണങ്ങൾ ഒന്നും നടന്നിട്ടില്ലെന്നതാണ് വസ്തുത.
2022 മുതൽ ഫോണിന്റെ രൂപകൽപ്പനയിലും മറ്റ് ഫീച്ചറുകളിലും വലിയ മാറ്റങ്ങളില്ല. ഓരോ വർഷവും പ്രൊസസ്സർ അപ്ഗ്രേഡ് ചെയ്യുന്നുണ്ടെങ്കിലും, റാം അളവിലും ബാറ്ററി ശേഷിയിലും കാര്യമായ വർദ്ധനവുകൾ ഉണ്ടായിട്ടില്ല.
നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത ഫീച്ചറുകളാണ് സാംസങ് പുതിയ നവീകരണമായി അവകാശപ്പെടുന്നത്. എങ്കിലും പഴയ ഫോണുകളിലും ഈ ഫീച്ചറുകൾ ലഭ്യമാകുന്നതിനാൽ പുതിയ അൾട്രാ മോഡലുകൾ വാങ്ങുന്നത് അർത്ഥശൂന്യമാണെന്ന് ഉപയോക്താക്കൾ കരുതുന്നു.
വിപണിയിൽ ഇന്നും ഗാലക്സി അൾട്രാ മോഡലുകൾക്ക് മികച്ച വിൽപ്പനയുണ്ടെങ്കിലും, സാങ്കേതിക മുന്നേറ്റങ്ങളിൽ സാംസങ് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

