ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റ് അവതരണം ഇക്കുറി ഞായറാഴ്ചയായിരിക്കുമെന്നു സൂചന. ഫെബ്രുവരി 1 ഞായറായതിനാൽ ബജറ്റ് അവതരണ തീയതി മാറ്റുമോയെന്ന് സംശയമുയർന്നിരുന്നു.
എന്നാൽ അതേ ദിവസം തന്നെ അവതരണം നടക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. തീരുമാനമെടുക്കാനായി പാർലമെന്ററികാര്യവുമായി ബന്ധപ്പെട്ട
കാബിനറ്റ് സമിതി ഇന്നലെ യോഗം ചേർന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഇക്കുറി രാഷ്ട്രപതിയുടെ അഭിസംബോധനയോടെ ജനുവരി 28ന് ബജറ്റ് സമ്മേളനം ആരംഭിച്ചേക്കും.
29ന് സാമ്പത്തിക സർവേ അവതരിപ്പിക്കും. 30, 31 തീയതികളിൽ സമ്മേളനമുണ്ടായേക്കില്ല.
കഴിഞ്ഞ തവണത്തേതു പോലെ 2 ഘട്ടമായിട്ടായിരിക്കും ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും, രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയും നടക്കുമെന്നാണ് വിവരം.
2017 മുതൽ എല്ലാ വർഷവും ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
അതിനു ശേഷം ആദ്യമായാണ് ബജറ്റ് ദിനം ഞായറാഴ്ചയാകുന്നത്. 2020ലും 2025ലും ഫെബ്രുവരി 1 ശനിയാഴ്ചയായിരുന്നു.
ഈ ദിവസങ്ങളിൽ ബജറ്റ് പ്രമാണിച്ച് ഓഹരിവിപണി പ്രവർത്തിച്ചു.
ഈ കീഴ്വഴക്കം പിന്തുടർന്നാൽ ഫെബ്രുവരി ഒന്ന് ഞായറാഴ്ചയും ഓഹരിവിപണി പ്രവർത്തിച്ചേക്കും.
ധനമന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ ഒൻപതാമത്തെ ബജറ്റ് അവതരണമാണിത്. സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച സി.ഡി.ദേശ്മുഖിന്റെ റെക്കോർഡിനെ (ഏഴെണ്ണം) കഴിഞ്ഞ വർഷം തന്നെ മറികടന്നിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

