ശരീരത്തിന്റെ ഭാരം താങ്ങുന്നതിനും ചലനങ്ങള്‍ സുഗമമാക്കുന്നതിനും കാല്‍മുട്ടുകളുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. എന്നാല്‍ നാം അറിയാതെ ചെയ്യുന്ന ചില തെറ്റായ ശീലങ്ങൾ കാല്‍മുട്ടുകളെ ഗുരുതരമായി ബാധിക്കാറുണ്ട്.
കാല്‍മുട്ടുകളുടെ സംരക്ഷണത്തിനായി ഒഴിവാക്കേണ്ട പ്രധാനപ്പെട്ട
ഏഴ് ശീലങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം. നീണ്ട
നേരം ഇരിക്കുന്ന ശീലം
ദിവസത്തില്‍ ഭൂരിഭാഗം സമയവും ഒരേയിടത്ത് ഇരിക്കുന്നത് കാല്‍മുട്ടുകളെ താങ്ങിനിര്‍ത്തുന്ന പേശികളെ ദുര്‍ബലപ്പെടുത്തുന്നു. ഇത് പേശികളില്‍ മുറുക്കം (സ്റ്റിഫ്നെസ്) ഉണ്ടാക്കുകയും പിന്നീട് എഴുന്നേല്ക്കുമ്പോള് കഠിനമായ വേദനയ്ക്കും ബുദ്ധിമുട്ടിനും കാരണമാവുകയും ചെയ്യും.
ഡെസ്ക് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കൃത്യമായ ഇടവേളകളിൽ എഴുന്നേറ്റ് ചെറുതായി നടക്കുകയോ സ്ട്രെച്ച് ചെയ്യുകയോ ചെയ്യേണ്ടതാണ്. അധികം പടികൾ കയറുന്നത്
പടികൾ കയറുന്നത് മികച്ച ഒരു വ്യായാമമാണെങ്കിലും, അമിതമായി പടികൾ കയറി കാല്‍മുട്ടുകളെ ആയാസപ്പെടുത്തുന്നത് ദോഷം ചെയ്യും.
നിലവില്‍ മുട്ടുവേദന അനുഭവിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നത് നന്ന്. ഇത് പേശികളെ കൂടുതല്‍ ദുര്‍ബലപ്പെടുത്താൻ സാധ്യതയുണ്ട്.
വാര്മ്അപ്പ് ഒഴിവാക്കുന്നത്
ഓട്ടം, ചാട്ടം, സ്ക്വാട്ട്സ് തുടങ്ങിയ കഠിനമായ വ്യായാമങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമായും വാര്മ്അപ്പ് ചെയ്തിരിക്കണം. ഇത് ശരീരത്തിലെ രക്തയോട്ടം ക്രമീകരിച്ച് പേശികളെ വ്യായാമത്തിന് സജ്ജമാക്കുന്നു.
വ്യായാമത്തിന് ശേഷം കൂള്‍ ഡൗണ്‍ സ്ട്രെച്ചിങും ശീലമാക്കണം. മുട്ടുവേദന അവഗണിക്കുന്നത്
സ്ഥിരമായി വ്യായാമം ചെയ്യുമ്പോഴ ഉണ്ടാകുന്ന മുട്ട് വേദന ഒരിക്കലും അവഗണിക്കരുത്.
ഏതൊക്കെ വ്യായാമങ്ങളാണ് വേദനയ്ക്ക് കാരണമാകുന്നതെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കണം. വേദന അധികരിക്കുകയാണെങ്കില്‍ ഉടൻതന്നെ വിദഗ്ധനായ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
ശരിയായ ചെരുപ്പുകൾ ധരിക്കാതിരിക്കുക
കാല്പാദങ്ങള്ക്ക് ആവശ്യമായ പിന്തുണയും സുരക്ഷയും നല്‍കാത്ത ചെരുപ്പുകൾ ഉപയോഗിക്കുന്നത് നടക്കുമ്പോഴും ഓടുമ്പോഴും കാല്‍മുട്ടുകളുടെ ഭാരം വര്‍ദ്ധിപ്പിക്കും. അതിനാൽ പാദങ്ങൾക്ക് ഇണങ്ങുന്ന പാദരക്ഷകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
വ്യായാമം തികച്ചും ഒഴിവാക്കുന്നത്
മുട്ടുകളുടെ ശേഷി മനസിലാക്കാതെ വര്‍ക്കൗട്ട് ചെയ്യുന്നത് എങ്ങനെയോ, അതുപോലെ തന്നെ ദോഷകരമാണ് തീരെ വ്യായാമം ചെയ്യാതിരിക്കുന്നതും. കാലിന്റെ പേശികള്‍ക്ക് ബലം പകരാനും ശരീരഭാരം നിയന്ത്രിക്കാനും കൃത്യമായ വ്യായാമം അത്യന്താപേക്ഷിതമാണ്.
തെറ്റായ വ്യായാമരീതികൾ
സ്ക്വാട്ട് ചെയ്യുമ്പോഴോ ഭാരമേറിയ വസ്തുക്കള്‍ ഉയര്‍ത്തുമ്പോഴോ കൃത്യമായ രീതി പാലിച്ചില്ലെങ്കിൽ കാല്‍മുട്ടുകൾക്ക് സാരമായ പരിക്കേറ്റേക്കാം. അതിനാല്‍ ഇത്തരം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ വിദഗ്ധരായ ട്രെയിനര്‍മാരുടെ സഹായം തേടുകയും അവരുടെ നിർദ്ദേശങ്ങൾ കര്‍ശനമായി പാലിക്കുകയും ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

