ബിഗ് ബോസ് മലയാളം സീസൺ 8 പുരോഗമിക്കുമ്പോൾ മത്സരം കൂടുതൽ വാശിയേറിയ രീതിയിലേക്ക് കടക്കുകയാണ്. ഷോ പതിനഞ്ചാം ദിവസത്തിലേക്ക് കടന്ന വേളയിൽ, മത്സരാർത്ഥികൾ തമ്മിലുള്ള ബന്ധങ്ങളിലും സമീപനങ്ങളിലും വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്.
കഴിഞ്ഞ വാരാന്ത്യത്തിൽ ശ്രീലയ ഹൗസിൽ നിന്ന് പുറത്തുപോയിരുന്നു. ഹൗസിനുള്ളിൽ ഐശ്വര്യയും കടൽ കൊമ്പനും തമ്മിലുള്ള സൗഹൃദവും ലൗ ട്രാക്കും നല്ല രീതിയിൽ മുന്നേറുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറിയത്.
രാവിലെ തന്നെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുന്ന കാഴ്ചയ്ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഐശ്വര്യ നോബിയുടെ കിടക്കയിൽ പോയി കിടന്നതുമായി ബന്ധപ്പെട്ട
ചർച്ചയാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് നേഹ വിഷയത്തിൽ ഇടപെട്ടതോടെ അന്തരീക്ഷം കൂടുതൽ വഷളായി.
കൊമ്പനുമായി നേഹ സംസാരിച്ചതാണ് ഐശ്വര്യയെ ചൊടിപ്പിച്ചത്. നേഹയുടെ ഭാഗത്തുനിന്നുള്ളത് കുത്തിത്തിരിപ്പാണെന്നും അത് ശരിയല്ലെന്നും ആരോപിച്ചുകൊണ്ട് ഐശ്വര്യ രംഗത്തെത്തി.
എന്നാൽ താൻ വെറുതെ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അതിൽ കുത്തിത്തിരിപ്പുകളൊന്നുമില്ലെന്നും നേഹ വ്യക്തമാക്കിയെങ്കിലും ഐശ്വര്യ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ നേഹയുടേത് കുത്തിത്തിരിപ്പാണോ എന്ന ചോദ്യം നേരിട്ട് കൊമ്പന് മുന്നിൽ എത്തിയെങ്കിലും വ്യക്തമായൊരു മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.
ഈ മൗനം ഐശ്വര്യയെ വലിയ രീതിയിൽ പ്രകോപിപ്പിക്കുകയും, തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തു. ലൗ ട്രാക്ക് ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഇവർക്കിടയിൽ ഇത്രയും ശക്തമായ വിയോജിപ്പും തർക്കവും ഉണ്ടാകുന്നത്.
ഇതുവരെയുള്ള സംഭവങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. കൊമ്പൻ ഐശ്വര്യയോട് കാണിക്കുന്ന സ്നേഹവും ആത്മാർത്ഥതയും കണ്ട് ‘എവെരി ഗേൾ ഡിസേർവേസ് എ കൊമ്പൻ ഇൻ ദെയ്ർ ലൈഫ്’ എന്നാണ് പല ആരാധകരും സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.
അതേസമയം, ഐശ്വര്യയുടെ നിലപാടുകൾ എത്രത്തോളം ആത്മാർത്ഥമാണെന്ന കാര്യത്തിൽ പ്രേക്ഷകർക്കിടയിൽ സംശയങ്ങളും നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

