മാനന്തവാടി ∙ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്നു രണ്ടര മാസത്തിനുശേഷം തുണിയുടെ കഷണം പുറത്തു വന്ന സംഭവത്തിൽ വൻ ജനരോഷം.
നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ട് ഓഫിസിനു മുന്നിൽ പ്രതിഷേധ പരമ്പര തീർത്തു. ഇന്നലെ രാവിലെയാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
മാനന്തവാടി പൊലീസ് സംഘവും സൂപ്രണ്ട് ഓഫിസിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. ആദ്യം എത്തിയ കോൺഗ്രസ് നേതാക്കൾ ഓഫിസിനുള്ളിൽ കയറി സൂപ്രണ്ട് ഡോ.സി.കെ.ജീവൻലാലുമായി ചർച്ച നടത്തി.
ഇതിനിടയിൽ പുറത്ത് പലവട്ടം പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
ചർച്ചയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. നിശാന്ത്, മണ്ഡലം പ്രസിഡന്റ് എ.
സുനിൽകുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷിനു പായോട്, മുജീബ് കോടിയോടൻ എന്നിവർ പങ്കെടുത്തു. ഇതിനിടയിൽ തുണി അകത്തു കുടുങ്ങിയത് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നല്ലെന്ന് സൂപ്രണ്ട് പറഞ്ഞതോടെ പ്രതിഷേധം കനത്തു.
കുറ്റം പരാതിക്കാരിയുടേതാക്കാൻ അധികൃതർ ശ്രമിച്ചതിനെതിരെ അതിരൂക്ഷമായാണു പ്രതിഷേധക്കാർ പ്രതികരിച്ചത്.
സംഘർഷാവസ്ഥ രൂക്ഷമായതോടെ പുറത്തു മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ ചെറിയ തോതിൽ ഉന്തുംതള്ളുമുണ്ടായി. പൊലീസ് വാഹനത്തിൽ കയറ്റിയ പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം.
നിശാന്തിന്റെ നേതൃത്വത്തിൽ പൊലീസ് വാഹനം തടഞ്ഞു. പൊലീസ് ബലം പ്രയോഗിച്ച് ഇവരെയും അറസ്റ്റ് ചെയ്ത് നീക്കിയാണ് സമരക്കാരെ സ്റ്റേഷനിൽ എത്തിച്ചത്.
ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി.
ജോർജ്, എം.ജി. ബിജു, സിൽവി തോമസ്, നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ സുധാകരൻ, ഷംസീർ അരണപ്പാറ, യൂനസ് പിലാക്കാവ്, വിജിൻ തലപ്പുഴ, എം.എ.
ചന്ദ്രൻ, ഷക്കീർ പുനത്തിൽ, ജനപ്രതിനിധികളായ ഉനൈസ് വെള്ളമുണ്ട, എം.പി. ശശികുമാർ, വി.യു.
ജോയി, ലേഖാ രാജീവൻ, ചിന്നമ്മ ജോസ്, ഷീജ ഫ്രാൻസിസ്, എൽസി ജോയി, ജോയ്സി ഷാജു എന്നിവർ നേതൃത്വം നൽകി. വയനാട് ഗവ.
മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫിസിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരും ധർണ നടത്തി.
മാനന്തവാടി എസ്എച്ച്ഒ പി. റഫീഖ്, തലപ്പുഴ എസ്എച്ച്ഒ അനീഷ്കുമാർ, മാനന്തവാടി എസ്ഐ എം.സി.
പവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആത്മനിയന്ത്രണം പാലിച്ചതാണു കൂടുതൽ പ്രശ്നങ്ങൾ ഒഴിവായത്. തിരുനെല്ലി, തലപ്പുഴ സ്റ്റേഷനുകളിൽ നിന്ന് അടക്കം കൂടുതൽ പൊലീസ് സ്ഥലത്തെത്തി.കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടയിൽ ബിജെപി പ്രവർത്തകർ മെഡിക്കൽ കോളജിലേക്ക് മാർച്ചുമായി എത്തി.
ഇവരെ പൊലീസ് ഗേറ്റിൽ തടഞ്ഞു. ധർണ നടത്തി പിരിഞ്ഞു പോയ ബിജെപി പ്രവർത്തകർ തുടർന്നു സമീപത്തുള്ള ഡിഎംഒ ഓഫിസ് ഉപരോധിച്ചു.
അവിടെയും പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. അറസ്റ്റ് ചെയ്ത് നീക്കിയ 16 കോൺഗ്രസ് പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സംഭവത്തിൽ 40 ഓളം പേർക്ക് എതിരെ മാനന്തവാടി പൊലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ, അധികൃതർ വിളിച്ചുവരുത്തിയതിനെത്തുടർന്ന് ആശുപത്രിയിലെത്തിയ ദേവി അന്വേഷണ സമിതിക്കു മൊഴി നൽകി. ആശുപത്രിയിലുണ്ടായ ദുരനുഭവങ്ങളെല്ലാം അവർ സമിതി അംഗങ്ങളോട് വിശദീകരിച്ചു.
എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാ വിജയൻ, കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമാണു ദേവി തെളിവെടുപ്പിന് എത്തിയത്.
ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
ചികിത്സാപ്പിഴവിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. അന്വേഷണസംഘം പരാതിക്കാരിയിൽ നിന്നു തെളിവെടുത്തു.
ശരീരത്തിൽനിന്നു ലഭിച്ച തുണി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ളതാണെന്നു സ്ഥിരീകരിച്ചതായി പരാതിക്കാരിയായ ദേവി പറഞ്ഞു. മന്ത്രി ഒ.ആർ. കേളുവിന്റെ നിർദേശപ്രകാരമാണ് അന്വേഷണം തുടങ്ങിയത്.
നവജാത ശിശുവിനും ബന്ധുക്കൾക്കും ജനപ്രതിനിധികൾക്കുമൊപ്പമാണു മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്കിൽ ലാബിലെത്തിയത്. ശരീരത്തിൽനിന്നു പുറത്തുവന്ന തുണിയും ദേവി എത്തിച്ചിരുന്നു.
ആർസിഎച്ച് ഓഫിസർ ഡോ.
ജെറോം എസ്. ജെറാൾഡ്, ഡോ.
അനിൽ, ഡോ. ഒ.കെ.
ഗൗരിഭായി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തുണി മെഡിക്കൽ കോളജ് ആശുപത്രിയിലേതാണെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംസ്ഥാനതലത്തിൽ വകുപ്പുതല അന്വേഷണവും വൈകാതെ പ്രഖ്യാപിക്കുമെന്നറിയുന്നു.
ചികിത്സപ്പിഴവ് ആശുപത്രി ജീവനക്കാരനോടും
വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ വൃഷണം എടുത്തു മാറ്റേണ്ടി വന്നത് ഇപ്പോൾ ഇതേ ആശുപത്രിയിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്യുന്ന എൻ.എസ്.
ഗിരീഷിന്. 2023 സെപ്റ്റംബർ 13നാണ് ഹെർണിയയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.
പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് പ്രവർത്തനരഹിതമായ ഇടത് വൃഷണം നീക്കം ചെയ്തത്. അന്ന് ഗിരീഷ് എടവക കുടുംബാരോഗ്യകേന്ദ്രം സീനിയർ ക്ലാർക്കായിരുന്നു.
ആരോഗ്യ വകുപ്പ് ജീവനക്കാരൻ തന്നെ പരാതി ഉയർത്തിയെങ്കിലും നടപടി ഉണ്ടായില്ല. മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ചികിത്സാപ്പിഴവുകൾ ഉണ്ടായില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടികൾ ഒഴിവായത്.
ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.
അന്നത്തെ മാനന്തവാടി ഡിവൈഎസ്പി പി.എൽ. ഷൈജുവിനായിരുന്നു അന്വേഷണച്ചുമതല.
അശ്രദ്ധ മൂലം ഗുരുതരമായി പരുക്കേൽക്കാൻ ഇടയായ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാൽ, മെഡിക്കൽ ബോർഡ് റിപ്പോർട്ട് പ്രതികൂലമായതിനാൽ ഇതിലും തുടർ നടപടികൾ ഉണ്ടായില്ല.
ഹെർണിയയ്ക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പിന്നീട് ദേഹപരിശോധന നടത്തിയില്ലെന്നും ഗിരീഷ് പരാതിപ്പെട്ടിരുന്നു.
ചികിത്സപ്പിഴവ്;കുറ്റക്കാർക്കെതിരെനടപടി വേണം:എസ്ഡിപിഐ
മാനന്തവാടി ∙ വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ തുണി മറന്നു വച്ച സംഭവം അതീവ ഗുരുതരമാണെന്നും ഇതിന് ഉത്തരവാദികളായ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ ഉടൻ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യുവതിക്ക് അർഹമായ നഷ്ടപരിഹാരവും സൗജന്യ തുടർചികിത്സയും സർക്കാർ അടിയന്തരമായി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.സുലൈമാൻ അധ്യക്ഷത വഹിച്ചു.
എ.കെ.അലി, എം.ടി.സജീർ, പി.കെ. നൗഫൽ, എം.ടി.കുഞ്ഞബ്ദുല്ല, പി.ആലി, വി.സാദിഖ്, പി.കെ.സുമയ്യ, ടി.ഖദീജ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

