തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും ബംഗാളിലെ ‘പോരാട്ടച്ചൂട്’ അണഞ്ഞിട്ടില്ല. ഇത്തവണയും തീപാറും മത്സരം നടന്നത് മമത ബാനർജിയും സുവേന്ദു അധികാരിയും തമ്മിൽ.
മമത സുവേന്ദുവിന് മുന്നിൽ ഇക്കുറിയും തോറ്റു. പക്ഷേ, വാർഷിക വരുമാന കണക്കെടുത്താൻ മമതയുടെ ലീഡ് ബഹുദൂരം മുന്നിൽ.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സത്യവാങ്മൂല പ്രകാരം സുവേന്ദു അധികാരിക്ക് സ്വന്തമായി സ്വർണമില്ല; കാർ ഇല്ല.
കൈയിൽ കാശായി 12,000 രൂപയുണ്ട്. മൊത്തം ആസ്തി 85.87 ലക്ഷം രൂപ.
കടബാധ്യതകളില്ല. എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങി 14 ബാങ്കുകളിലായി 7.34 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്.
ചെറുകിട
സമ്പാദ്യ പദ്ധതികളോട് സുവേന്ദുവിന് വലിയ താൽപ്പര്യമാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്സിൽ (എൻഎസ്സി) 5.45 ലക്ഷം രൂപയാണ് നിക്ഷേപം.
കിസാൻ വികാസ് പത്രയിൽ 2.60 ലക്ഷം. മറ്റൊരു പോസ്റ്റൽ സേവിങ്സ് അക്കൗണ്ടിൽ 60,500 രൂപ.
6 എൽഐസി ഇൻഷുറൻസ് സ്കീമുകളിലായി 7.71 ലക്ഷം രൂപയും. നന്ദിഗ്രാമിലെ അടക്കം രണ്ട് കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഓഹരികളിലും സുവേന്ദു നിക്ഷേപിച്ചിട്ടുണ്ട്; ആകെ 14,240 രൂപ.
61.30 ലക്ഷം രൂപയുടേതാണ് സുവേന്ദുവിന്റെ സ്ഥാവര വസ്തുക്കളുടെ മൊത്തമൂല്യം.
പുർബ മേദിനിപ്പുർ ജില്ലയിലാണ് പ്രധാനമായും ഭൂസ്വത്തുക്കൾ. അദ്ദേഹത്തിന്റെ രാഷ്ട്രീയ പടക്കളങ്ങളിലൊന്നായ നന്ദിഗ്രാമിൽ 9 ലക്ഷം രൂപമതിക്കുന്ന കാർഷിക ഭൂമിയുണ്ട്.
2020-21ൽ ആദായനികുതി റിട്ടേൺ പ്രകാരം 8.13 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ വാർഷിക വരുമാനം. 2024-25ൽ 17.38 ലക്ഷം രൂപയാണ്.
എംപി പെൻഷൻ, എംഎൽഎ വേതനം, ബിസിനസ് എന്നിവയാണ് വരുമാന സ്രോതസ്സുകൾ.
മമത ബാനർജിക്ക് ആകെ സ്വത്ത് 15.37 ലക്ഷം രൂപയുടേതാണ്. കടമില്ല.
വാർഷിക വരുമാനം 23.21 ലക്ഷം രൂപയാണെന്ന് 2024-25ലെ കണക്ക് പറയുന്നു. കൈയിൽ 1.45 ലക്ഷം രൂപമതിക്കുന്ന 9 ഗ്രാം സ്വർണമുണ്ട്.
സ്വന്തമായി വാഹനമില്ല, ഭൂസ്വത്തില്ല. കൈയിൽ കാശായുള്ളത് 75,700 രൂപ.
2 ബാങ്കുകളിലായി 12.76 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

