ബ്രിസ്റ്റളിലെ കൗണ്ടി ഗ്രൗണ്ടിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യൻ മുൻനിരയ്ക്ക് മികച്ച തുടക്കം ലഭിച്ചില്ല. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
വാർത്താ റിപ്പോർട്ടുകൾ പ്രകാരം 12 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലാണ് ഇന്ത്യ. യുവതാരം വൈഭവ് സൂര്യവംശി ഇത്തവണയും നിരാശപ്പെടുത്തി.
10 പന്തുകളിൽ നിന്ന് 15 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. മികച്ച രീതിയിൽ സിക്സറുകളും ഫോറുകളും കണ്ടെത്തി മുന്നേറുകയായിരുന്ന സൂര്യവംശിയെ മൂന്നാം ഓവറിൽ ജോഫ്ര ആർച്ചർ പുറത്താക്കി.
താരത്തിന്റെ കൂറ്റൻ ഷോട്ടിനുള്ള ശ്രമം മിഡ് ഓണിൽ സാം കറൻ ക്യാച്ചെടുക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ ഇഷാൻ കിഷൻ (4) ആറ് പന്തുകൾ നേരിട്ട
ശേഷം ജോഷ് ടംഗ് പുറത്താക്കി. സാം കറൻ തന്നെയാണ് കിഷന്റെ ക്യാച്ചും പൂർത്തിയാക്കിയത്.
തുടർന്ന് എത്തിയ അഭിഷേക് ശർമ്മ (16) ആദിൽ റഷീദിന് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. നിലവിൽ ശ്രേയസ് അയ്യർ (35), ശിവം ദുബെ (14) എന്നിവരാണ് ക്രീസിലുള്ളത്.
ഈ മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടിയില്ല. ടീമിൽ രണ്ട് നിർണ്ണായക മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്.
വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവർക്ക് പകരം വാഷിംഗ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെട്ടു. ടീം വിവരങ്ങൾ
ഇന്ത്യ: അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്: ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കുറാൻ, വിൽ ജാക്ക്സ്, റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ജോഷ് ടംഗ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

