ദില്ലി: ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികത്തിൽ സംയുക്ത വാർത്താസമ്മേളനം നടത്തി പ്രതിരോധ സേനകൾ. പഹൽഗാമിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരം അർപ്പിച്ച് തുടങ്ങിയ വാർത്താസമ്മേളനത്തിൽ, ഭീകരതയ്ക്കെതിരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് സേനാ മേധാവികൾ പറഞ്ഞു.
മുൻ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായി, മുൻ ഡിഡിഎഒ എയർ മാർഷൽ അവധേഷ് കുമാർ ഭാരതി, ഡിജിഎൻഒ വൈസ് അഡ്മിറൽ എഎൻ പ്രമോദ്, ലെഫ്ജനറൽ സുബിൻ മിനിവാൾ എന്നിവർ ആണ് വാർത്ത സമ്മേളനം നടത്തിയത്. ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകിയെന്നും സർക്കാരിൽനിന്ന് പരിപൂർണ സഹകരണം ലഭിച്ചുവെന്ന് സേനാ മേധാവികൾ പറഞ്ഞു.
#WATCH | Jaipur, Rajasthan: At the press conference on the anniversary of Operation Sindoor, Lt Gen Rajiv Ghai says, “… The Operation also showcased indigenous capability. A significant percentage of the weapon systems, munitions, rockets and missiles, sensors and electronic… pic.twitter.com/XqmnBZRztz — ANI (@ANI) May 7, 2026 വ്യത്യസ്ത മേഖലകളെ സംയോജിപ്പിച്ചാണ് ഓപ്പറേഷൻ നടത്തിയത്.
സംയോജനത്തിൻ്റെ ശക്തിയാണ് ഓപ്പറേഷൻ സിന്ദൂർ. ഭീകരകേന്ദ്രങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടാക്കി.
പാക് അധിനിവേശ കശ്മീരിലും പാകിസ്ഥാനിലുമായി കരസേന ഏഴ് ഭീകര കേന്ദ്രങ്ങളും വ്യോമസേന രണ്ട് ഭീകര കേന്ദ്രങ്ങളും തകർത്തുവെന്നും അവർ വ്യക്തമാക്കി. ആത്മനിർഭയർ ഭാരത് എന്ന ആശയം പ്രതിരോധ സംവിധാനങ്ങളെ സ്വയം നവീകരിക്കാൻ സഹായിച്ചു.
ലക്ഷ്യം പൂർണ്ണമായി കൈവരിച്ചാണ് വിജയം നേടിയത്. ഭീകരതയ്ക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും സേനാ മേധാവികൾ കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

