ഗാസയിൽ ഇസ്രയേലും ഹമാസും വെടിനിർത്തലിലേയ്ക്ക് തത്വത്തിൽ കടന്നെങ്കിലും ദുരിതമൊഴിയാതെ ജനം. ദിവസേനയുള്ള കാര്യങ്ങൾക്കു പോലും കൈയിൽ കാശില്ലാതെ പണത്തിനായി നെട്ടോട്ടമോടുകയാണ് ജനം.
ബാങ്കുകളായ ബാങ്കുകളൊക്കെ തുറന്നെങ്കിലും ഒരിടത്തും പണമില്ല. ജനങ്ങൾ ദൈംദിനാവശ്യങ്ങൾക്കുള്ള കുറച്ചു കാശെങ്കിലും സംഘടിപ്പിക്കാൻ കിട്ടാവുന്ന മാർഗങ്ങളെല്ലാം നോക്കുകയാണ്.
പഴയ നോട്ടു കിട്ടിയാൽ പേലും വൻഡിമാൻഡാണ്. സാഹചര്യം മുതലെടുത്ത് കൊള്ളപ്പലിശക്കാരും ജനങ്ങളെ പിഴിയാനിറങ്ങിയിട്ടുണ്ട്.
ഗാസയിൽ വീടും സ്കൂളും ആശുപത്രികളും പോലെ ബാങ്കുകളും രണ്ട് വർഷത്തെ യുദ്ധത്തെ തുടർന്ന് തകർന്നിട്ടുണ്ട്.
നിലവിൽ തുറന്ന ബാങ്കുകൾ ഇടപാട് കൗണ്ടറും അലമാരയും ഫാനുമൊക്കെ നന്നാക്കുന്ന തിരക്കിലാണ്. കൗണ്ടറുകളിൽ കാശില്ല.
നിക്ഷേപം സ്വീകരിക്കുകയോ പണം പിൻവലിക്കുകയോ സാധിക്കുന്നില്ല. നോട്ട് കൈമാറ്റം ചെയ്യുന്നതിൽ ഇസ്രയേല്‍ ഏർപ്പടുത്തിയ നിയന്ത്രണങ്ങൾ നീങ്ങിയിട്ടില്ല.
ആളുകൾ മണിക്കൂറുകൾ ക്യൂ നിന്നാലും അപേക്ഷിച്ചതിനേക്കാളും വളരെ കുറച്ച് തുക മാത്രമായിരിക്കും ലഭിക്കുക. അതുകൊണ്ട് ആവശ്യങ്ങളൊന്നും നിർവഹിക്കാനാകില്ലെന്ന് വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണം വാങ്ങുന്നതിനും യൂട്ടിലിറ്റി ബില്ലടയ്ക്കുന്നതിനും ഒക്കെ ജനങ്ങളുടെ പക്കൽ പണമില്ല. മറ്റ് അവശ്യസാധനങ്ങൾക്കൊപ്പം പണം കൈമാറുന്നതും ഇസ്രയേൽ തടഞ്ഞു വച്ചിരിക്കുകയാണ്.
ഈ അവസരം മുതലെടുത്ത് ഗസയിൽ വട്ടിപ്പലിശക്കാരുടെ വിളയാട്ടമാണിപ്പോൾ നടക്കുന്നത്. കടം നൽകിയിട്ട് 40 ശതമാനം വരെ പലിശ ഈടാക്കുന്നവരും ഉണ്ട്.
ബാങ്കിൽ നിന്ന് പണം എടുക്കണമെങ്കിൽ മൂന്നാല് ദിവസമെങ്കിലും അതിനു പുറകെ നടക്കണം. നീണ്ട
ക്യൂവിൽ നിൽക്കണം എന്നാലും, വേണ്ടത്ര ഷെക്കെൽ (പലസ്റ്റീൻ കറൻസി) കൈയിൽ കിട്ടുകയുമില്ല.
സാധനങ്ങൾക്ക് വില കുത്തനെ ഉയരുമ്പോൾ ഇത്രയും കുറഞ്ഞ തുക കൊണ്ട് എന്താകാനാണെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു. കൈവശമുള്ള പഴകിയ നോട്ടുകൾ കഴുകി വൃത്തിയാക്കിയെടുത്ത് വീട്ടു സാധനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള അത്യാവശ്യ ഇടപാടിനുപയോഗിക്കുന്നവരുമുണ്ട്.
നോട്ടിന്റെ ഈ ദൗർലഭ്യത്തെക്കുറിച്ച് ഡോണൾഡ് ട്രംപിന്റെ 2.0 ഇന സമാധാന പദ്ധതിയിലില്ല. ബാങ്ക് നോട്ടുകൾ എന്ന് തിരികെ കൊണ്ടുവരുമെന്നതിനെക്കുറിച്ച് സൈന്യത്തിനു പോലും അറിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

