പൊലീസ് ബാരിക്കേഡുകളും സുരക്ഷാവലയങ്ങളും തീർത്ത ഡൽഹി നഗരവീഥിയിൽ ഉറച്ച നിലപാടുമായി മലയാളിയുടെ അഭിമാനമായി മാറിയിരിക്കുകയാണ് പി. പവിത്ര.
കനത്ത പൊലീസ് സന്നാഹങ്ങൾക്കും നിയന്ത്രണങ്ങൾക്കും ഇടയിലും സമരമുഖത്ത് സജീവമായി നിലയുറപ്പിച്ച ഈ വിദ്യാർത്ഥിനി ഇപ്പോൾ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയയാവുകയാണ്. പാലക്കാട് മങ്കര സഹകരണ ബാങ്ക് അക്കൗണ്ടന്റ് കെ.സി.
ബിന്ദുവിന്റെയും പരേതനായ പ്രകാശന്റെയും മകളാണ് പവിത്ര. ന്യൂഡൽഹിയിലെ പ്രശസ്തമായ ഹൻസ്രാജ് കോളജിലെ മൂന്നാം വർഷ നരവംശശാസ്ത്ര വിദ്യാർത്ഥിനിയാണ് ഈ യുവതി.
എന്തുവന്നാലും നെഞ്ചൂക്കോടെ പ്രതിരോധിക്കാമെന്ന ദൃഢഗാത്രമായ മനസ്സാണ് പൊലീസ് വാഹനത്തിൽനിന്ന് ചാടിയിറങ്ങി ഓടുമ്പോഴും തന്നെ മുൻപോട്ടു നയിച്ചതെന്ന് പി. പവിത്ര വ്യക്തമാക്കുന്നു.
സുഹൃത്തുക്കൾക്കൊപ്പമാണ് സമരത്തിൽ പങ്കെടുക്കാനായി എത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെ ഇരുന്നൂറോളം വരുന്ന പ്രവർത്തകർ ഹർകിഷൻ സിങ് ഭവനിലെത്തിയിരുന്നു.
ഇവരെ കസ്റ്റഡിയിലെടുക്കാൻ അന്ന് രാത്രി പൊലീസ് സംഘം എത്തിയെങ്കിലും മുതിർന്ന നേതാക്കളുടെ ശക്തമായ ചെറുത്തുനിൽപ്പുണ്ടായി. തുടർന്ന് പവിത്ര ഉൾപ്പെടെയുള്ളവർ എകെജി ഭവനിലേക്ക് എത്തിച്ചേർന്നു.
അവിടെനിന്ന് ആകാശവാണി ഭവനിലേക്കുള്ള യാത്രയിൽ നിരവധി പൊലീസ് ബാരിക്കേഡുകളാണ് തീർത്തിരുന്നത്. ഇവയെല്ലാം തന്ത്രപരമായി മറികടന്നായിരുന്നു മുന്നേറ്റം.
ഇതിനിടയിൽ ചിതറിപ്പോയ പ്രവർത്തകർ വീണ്ടും ഒന്നിച്ചുകൂടിയപ്പോഴാണ് പൊലീസ് ഇവരെ വളഞ്ഞത്. വാഹനത്തിൽ കയറ്റിയതിന് പിന്നാലെ പലർക്കും ക്രൂരമർദ്ദനമേൽക്കേണ്ടി വന്നതായും സമരക്കാർ പറയുന്നു.
വാഹനം തടഞ്ഞുനിർത്തിയ തക്കം നോക്കി പത്തോളം പ്രവർത്തകർക്കൊപ്പം മുദ്രാവാക്യം മുഴക്കിക്കൊണ്ട് പവിത്ര വാഹനത്തിൽനിന്ന് പുറത്തേക്ക് ചാടി ഓടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

