പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അസ്ഥിരതയുടെ പശ്ചാത്തലത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വിവിധ ദേശങ്ങളിലേക്കുള്ള 10 വിമാന സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. സൗദി അറേബ്യ, ദോഹ, റാസൽ ഖൈമ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളെയാണ് ഈ സാഹചര്യം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
ഇന്ന് മുതൽ ഒക്ടോബർ 13 വരെയുള്ള തീയതികളിലെ സർവീസുകൾക്കാണ് നിലവിൽ നിയന്ത്രണങ്ങളും റദ്ദാക്കലുകളും ഏർപ്പെടുത്തിയിട്ടുള്ളത്. ആകാശ എയറിന്റെ 5 സർവീസുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഇതു കൂടാതെ ഫ്ലൈനാസ്, ഇൻഡിഗോ, എയർ ഇന്ത്യ എന്നീ പ്രമുഖ വിമാന കമ്പനികളുടെ സർവീസുകളും റദ്ദാക്കിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. യാത്രക്കാർ ബന്ധപ്പെട്ട
വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ മുൻകൂട്ടി പരിശോധിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

