ഗൂഗിൾ ഫോട്ടോസിലെ സെർച്ച് സംവിധാനം കൂടുതൽ സംഭാഷണരീതിയിലേക്ക് മാറ്റാനായി അവതരിപ്പിച്ച Ask Photos എന്ന ഫീച്ചർ വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോട്ടോകളിലെ ദൃശ്യങ്ങളെക്കുറിച്ച് സ്വാഭാവിക ഭാഷയിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ചിത്രങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ സേവനം.
ഉദാഹരണത്തിന്, പഴയൊരു യാത്രയിലെ ചിത്രങ്ങൾ കണ്ടെത്താൻ “What animals did I see on my trip last year?” എന്ന് ചോദിച്ചാൽ മതിയാകും. എന്നാൽ ഈ ഫീച്ചർ ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്നും, “This feature is still experimental, so it may give unexpected or inaccurate results.” എന്നും ഗൂഗിൾ ഔദ്യോഗികമായി വ്യക്തമാക്കുന്നുണ്ട്.
ഉപയോക്താക്കളുടെ വിമർശനങ്ങൾ
ഗൂഗിൾ പിക്സൽ റെഡ്ഡിറ്റ് പേജിൽ ഒരു ഉപയോക്താവ് ഉന്നയിച്ച പരാതി വലിയ ചർച്ചയായിരിക്കുകയാണ്. “I used to be able to search a word or phrase in my photos and then click to find photos with that text in it.
Now I have to ask gemini to find photos with that text in it and it doesn’t work. Is there any way around this?” എന്ന ചോദ്യം നിരവധി പേരാണ് പിന്തുണയ്ക്കുന്നത്.
ലളിതമായ കാര്യങ്ങൾ പോലും കണ്ടെത്തുന്നതിൽ എഐ പരാജയപ്പെടുന്നുവെന്ന് ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. പത്തു വർഷത്തിലധികമായി 150 കോടിയോളം ഉപയോക്താക്കൾ ആശ്രയിക്കുന്ന ഗൂഗിൾ ഫോട്ടോസിന്റെ പ്രവർത്തനരീതിയിൽ വന്ന മാറ്റം വലിയൊരു വിഭാഗം ആളുകളെ അസ്വസ്ഥരാക്കുന്നുണ്ട്.
തുടക്കം മുതൽ നേരിട്ട പ്രതിസന്ധികൾ
ഗൂഗിൾ ഫോട്ടോസിൽ ജെമിനി (Gemini) അധിഷ്ഠിത തിരച്ചിൽ സംവിധാനം കൊണ്ടുവന്നപ്പോൾ മുതൽ തന്നെ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഗൂഗിൾ ഫോട്ടോസ് പ്രോജക്ട് മാനേജർ Jamie Aspinall എക്സ് (X) പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം സമ്മതിച്ചിരുന്നു. “Ask Photos isn’t where it needs to be, in terms of latency, quality and ux.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ ഗൂഗിൾ ഫോട്ടോസ് വിഭാഗം മേധാവി Shimrit Ben-Yair, ഉപയോക്താക്കളുടെ ആവശ്യപ്രകാരം പഴയ സെർച്ച് രീതിയിലേക്ക് മാറാനുള്ള സൗകര്യം (Toggle) ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു. പഴയ സെർച്ച് രീതിയിലേക്ക് മാറാൻ
പുതിയ ഫീച്ചർ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് തോന്നുന്നവർക്ക് വളരെ എളുപ്പത്തിൽ പഴയ സെർച്ച് സംവിധാനം പുനഃസ്ഥാപിക്കാം.
ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ ഫോട്ടോസ് ആപ്പിൽ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക. തുടർന്ന് Photos settings > Preferences > Gemini features in Photos എന്ന ക്രമത്തിൽ പോയി ‘Search with Ask Photos’ എന്ന ഓപ്ഷൻ ഓഫ് ചെയ്താൽ മതിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

