പാറശാലയിൽ മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി അശ്ലീല സംഭാഷണം നടത്തിയെന്ന ഗുരുതര ആരോപണത്തിൽ നടപടി വൈകുന്നതായി പരാതി. സംഭവത്തിൽ പാറശാല ഏരിയ കമ്മിറ്റിയുടെ നിഷ്ക്രിയത്വത്തിനെതിരെയാണ് സിപിഎം ജില്ലാ കമ്മിറ്റിക്ക് ഔദ്യോഗികമായി പരാതി ലഭിച്ചിരിക്കുന്നത്.
മഹിളാ അസോസിയേഷൻ ഭാരവാഹിയും യുവതിയും നേരിട്ട് ഏരിയ കമ്മിറ്റി മുൻപാകെ പരാതി സമർപ്പിച്ചിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല. ഇതിനെത്തുടർന്നാണ് പരാതിക്കാർ ജില്ലാ കമ്മിറ്റിയെ സമീപിച്ചത്.
ജില്ലാ നേതൃത്വത്തിന്റെ കർശന നിർദേശപ്രകാരം, ഏരിയ കമ്മിറ്റിയിലെ രണ്ട് വനിതാ അംഗങ്ങളെ ഈ വിഷയം അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. അന്വേഷണ സംഘം തങ്ങളുടെ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് ഏരിയ കമ്മിറ്റിക്ക് സമർപ്പിച്ച് ഒരാഴ്ച പിന്നിട്ടിട്ടും, ആരോപണവിധേയനായ ലോക്കൽ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് യുവതിയും മാതാവും വീണ്ടും ജില്ലാ കമ്മിറ്റിയെ സമീപിച്ച് പ്രതിഷേധം അറിയിച്ചത്. ഇതിനിടയിൽ, വിവാദമായ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ രേഖകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

