തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഹവാല തെളിവുകളുടെ വിവരങ്ങളിൽ ഔദ്യോഗിക പ്രതികരണവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അദ്ദേഹം പൂർണ്ണമായും തള്ളി.
തന്നെ വ്യക്തിഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇഡി മെനഞ്ഞ കള്ളക്കഥയാണിതെന്നും, ഇത്തരം കാര്യങ്ങൾ ഇഡിക്ക് മുന്നിൽ സമ്മതിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഹമ്മദ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
“ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്. ഇഡി ചോർത്തിക്കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണ്.
ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്.
ഇഡി അന്വേഷണം എന്ന പേരിൽ ചോർത്തിക്കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ.” – മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഹവാല ഇടപാട് നടന്നതിന്റെ നിർണായക വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.
20.5 കോടി രൂപയുടെ ഇടപാട് നടന്നുവെന്നും, മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം അയച്ചുവെന്നുമാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. ഈ ഹവാല ഇടപാടുകൾ നടന്നത് വിവാഹത്തിന് ശേഷമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ബാങ്ക് രേഖകൾ സഹിതമാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തെളിവുകൾ കൈമാറിയിട്ടുള്ളത്. കൂടാതെ, റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴികളും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

