കുടുംബങ്ങളിൽ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം എപ്പോഴും നിലനിൽക്കണമെന്ന് ചങ്ങനാശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തോമസ് തറയിൽ വ്യക്തമാക്കി. ചങ്ങനാശേരി എസ്ബി കോളജ് മൈതാനത്ത് നടന്നുവരുന്ന കേരള കത്തോലിക്കാ കരിസ്മാറ്റിക് ജൂബിലി കൺവൻഷൻ ‘കൃപാഭിഷേകം’ രണ്ടാം ദിനത്തിൽ മുഖ്യസന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭവനങ്ങളിൽ കുട്ടികൾക്ക് മാനസിക സന്തോഷം അനുഭവിക്കാൻ സാധിക്കണമെന്നും, ഇത് ഭാവിയിൽ കുടുംബ ജീവിതത്തോടുള്ള അവരുടെ താൽപ്പര്യവും മനോഭാവവും വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണക്കര മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.
ഡൊമിനിക് വാളമ്നാൽ ആണ് കൺവൻഷനിലെ ബൈബിൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്ക് അതിരൂപത മുഖ്യ വികാരി ജനറാൾ മോൺ.
ആന്റണി ഏത്തക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു. ചടങ്ങിൽ ഫാ.
മാത്യു താന്നിയത് പ്രഭാഷണം നടത്തി. വരുന്ന ഓഗസ്റ്റ് 24 വരെയാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ദിവസവും വൈകുന്നേരം 3.30ന് ജപമാലയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 4 മണിക്ക് വിശുദ്ധ കുർബാനയും രാത്രി 9 മണിവരെ ബൈബിൾ കൺവൻഷനും നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

