യുവജന പ്രസ്ഥാനമായ ഡിവൈഎഫ്ഐയുടെ പുതിയ നേതൃനിരയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തുന്ന വനിതയെന്ന നേട്ടമാണ് ചിന്ത ജെറോം സ്വന്തമാക്കിയിരിക്കുന്നത്.
തൃശൂരിൽ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സമ്മേളന വേദിയിലാണ് പുതിയ ഭാരവാഹികളുടെ പ്രഖ്യാപനമുണ്ടായത്. സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും കല്യാശേരി എംഎൽഎയുമായ എം.വിജിൻ തിരഞ്ഞെടുക്കപ്പെട്ടു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന നേതൃയോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ എടുത്തിരുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

