വരാനിരിക്കുന്ന പുതിയ ഗൂഗിൾ ഡിവൈസിനെക്കുറിച്ചുള്ള വിവരങ്ങൾ ടെക് ലോകത്ത് പുറത്തുവന്നു. മുൻ പതിപ്പുകളുടെ അതേ രൂപകൽപ്പനയിലായിരിക്കും പുതിയ Google Pixel Watch 5 എത്തുക എന്നാണ് ലഭ്യമാകുന്ന വിവരം.
ചെറിയ ചില മാറ്റങ്ങൾ മാത്രമായിരിക്കും പുതിയ വാച്ചിൽ ഗൂഗിൾ ഉൾപ്പെടുത്തുക. വിവരങ്ങൾ പുറത്തുവിട്ട
ഒരു ടിപ്സ്റ്റർ ഗൂഗിൾ പ്ലേ കൺസോളിൽ നിന്നുള്ള Pixel Watch 5-ന്റെ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. “godric” കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ സ്മാർട്ട് വാച്ചിൽ ക്വാൽകോമിന്റെ SW5100 പ്ലാറ്റ്ഫോം ആയിരിക്കും ഉപയോഗിക്കുന്നത്.
പിക്സൽ വാച്ച് 2 മുതലുള്ള മോഡലുകളിൽ ഉപയോഗിച്ചിട്ടുള്ള അതേ സ്നാപ്ഡ്രാഗൺ W5 Gen 1 ചിപ്പാണ് ഇതിലും നൽകിയിരിക്കുന്നത്. 4x കോർട്ടക്സ്-A53 സിപിയു കോറുകളും അഡ്രിനോ 702 ജിപിയുമാണ് ഇതിലുള്ളത്.
പ്രകടനത്തിലും ബാറ്ററി ലൈഫിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും, എഐ ഫീച്ചറുകൾക്കായി വാച്ചിലെ റാം 3 ജിബിയായി ഉയർത്താൻ ഗൂഗിൾ പദ്ധതിയിടുന്നുണ്ട്. മുൻ പതിപ്പായ പിക്സൽ വാച്ച് 4-ൽ 2 ജിബി റാം ആണ് നൽകിയിരുന്നത്.
ജെമിനി ഇൻ്റലിജൻസ് പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഈ റാം വർധനവ് സഹായിക്കും. അതേസമയം, ഈ പുതിയ വാച്ചിന് Pixel Watch 4-നേക്കാൾ 50 ഡോളർ അധിക വിലയുണ്ടാകുമെന്നാണ് അനൗദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സാങ്സംഗിന്റെ പുതിയ ഗാലക്സി വാച്ച് സീരീസ് ക്വാൽകോമിന്റെ നൂതന പ്രൊസസ്സറുമായി എത്തുമ്പോൾ, ഗൂഗിളും തങ്ങളുടെ വാച്ചുകളിൽ കൂടുതൽ വേഗതയേറിയ ഹാർഡ്വെയർ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

