നീപീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിന് മറുപടിയുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ യുവാക്കളുടെ ഭാവി തകർത്തത് പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ കുറ്റപ്പെടുത്തി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയണമെന്നും, വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, വിദ്യാർത്ഥികളുടെ ഈ ആവശ്യങ്ങൾ തികച്ചും വ്യക്തമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ പാർലമെന്റ് കവാടത്തിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഇല്ലാതെ യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി.
വേണുഗോപാൽ വ്യക്തമാക്കി. ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്ന കാര്യം ഇപ്പോഴാണോ ആലോചിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പാർലമെന്റിൽ നടന്ന പ്രതിഷേധങ്ങളിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തു. പ്രതിഷേധത്തിനിടയിൽ എം.പിമാർക്കിടയിൽ ഉന്തും തള്ളുമുണ്ടായെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സംഘർഷം ഒഴിവാക്കി.
NEET ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം വന്നത്. കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും, യുവജനങ്ങളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നുമായിരുന്നു മോദിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

