ഫോണിന്റെ ബാറ്ററി ശേഷിയിൽ വലിയ മാറ്റങ്ങൾ വരുത്താതെയാണ് സാംസങ് തങ്ങളുടെ പുതിയ ഗാലക്സി എസ്26 എഫ്ഇ (Samsung Galaxy S26 FE) വിപണിയിലെത്തിച്ചിരിക്കുന്നത്. മുൻ തലമുറയായ ഗാലക്സി എസ്25 എഫ്ഇ മോഡലിലുണ്ടായിരുന്ന അതേ 4,900mAh ബാറ്ററിയും 6.7 ഇഞ്ച് 120Hz ഡിസ്പ്ലേയുമാണ് പുതിയ ഫോണിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ വർഷത്തെ മോഡലിനെ അപേക്ഷിച്ച് പുതിയ ഫോൺ മികച്ച പ്രവർത്തന സമയം നൽകുന്നുണ്ട്. യൂറോപ്യൻ എനർജി ലേബൽ ഫയലിങ് പ്രകാരം എസ്26 എഫ്ഇ ആകെ 50 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു.
മുൻ മോഡലിന് ഇത് 42 മണിക്കൂറായിരുന്നു. വിവിധ പരിശോധനകളിൽ ഏകദേശം 20 ശതമാനം അധിക ബാറ്ററി ലൈഫ് ആണ് പുതിയ ഫോൺ കാഴ്ചവെക്കുന്നത്.
ഈ വർദ്ധനവിന് പിന്നിലെ പ്രധാന കാരണം ഫോണിന്റെ പ്രൊസസ്സറും ആർക്കിടെക്ചറുമാണ്. മുൻ മോഡൽ 4nm പ്രോസസ്സറിലാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ, പുതിയ ഗാലക്സി എസ്26 എഫ്ഇ സാംസങ് ഫൗണ്ടറിയുടെ രണ്ടാം തലമുറ 3nm ഗേറ്റ്-ഓൾ-റൗണ്ട് (Gate-All-Around) നോഡിലേക്കാണ് മാറിയിരിക്കുന്നത്.
ഇത് ട്രാൻസിസ്റ്ററിലൂടെയുള്ള വൈദ്യുതി പ്രവാഹം മെച്ചപ്പെടുത്തുകയും ചോർച്ച കുറയ്ക്കുകയും ചെയ്യുന്നു. കുറഞ്ഞ വോൾട്ടേജിൽ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കാൻ ഇത് ചിപ്പിനെ സഹായിക്കുന്നു.
കൂടാതെ, പത്ത് കോറുകളിൽ ഒരൊറ്റ കോർ മാത്രമാണ് ഭാരമേറിയ ജോലികൾ വരുന്നതുവരെ പ്രവർത്തനരഹിതമായി നിലകൊള്ളുന്നത്. ബാക്കി കോറുകൾ നിത്യേനയുള്ള പ്രവർത്തനങ്ങളും ലഘുവായ പശ്ചാത്തല ജോലികളും കൈകാര്യം ചെയ്യുന്നു.
ഓൺ-ഡിവൈസ് AI പ്രൊസസ്സിംഗിനായി 59 TOPS NPU ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വലിയ സിപിയു കോറുകളുടെ ഭാരം കുറയ്ക്കുന്നു.
എങ്കിലും ഈ 20 ശതമാനം വർദ്ധനവ് എല്ലാ ഉപയോഗങ്ങളിലും ഒരുപോലെ ലഭിക്കണമെന്നില്ല. വീഡിയോ പ്ലേബ്രൗസിങ്, വെബ് ബ്രൗസിങ് എന്നിവയിലൊക്കെയാണ് ഈ നേട്ടം പ്രധാനമായും പ്രകടമാകുന്നത്.
എന്നാൽ ഉയർന്ന ഫ്രെയിം റേറ്റിൽ 3D ഗ്രാഫിക്സ് ഗെയിമുകൾ കളിക്കുകയാണെങ്കിൽ ബാറ്ററി വേഗത്തിൽ തീർന്നേക്കാം. അതിനാൽ ഗെയിമിംഗ് പ്രേമികൾ വലിയ പ്രതീക്ഷകൾ വെക്കാതിരിക്കുക.
വിപണിയിൽ ഫോണുകൾ വാങ്ങുമ്പോൾ ബാറ്ററിയുടെ ശേഷി (mAh) മാത്രം നോക്കി വിലയിരുത്തുന്ന രീതിക്ക് മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് ഈ സാങ്കേതിക മുന്നേറ്റം വ്യക്തമാക്കുന്നത്. ചിപ്പിന്റെ കാര്യക്ഷമതയും ഡിസ്പ്ലേയുടെ സവിശേഷതകളും ബാറ്ററി ലൈഫിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

