പ്രമുഖ സ്മാർട്ട് വെയറബിൾ ബ്രാൻഡായ ഫിറ്റ്ബിറ്റിന്റെ ജനപ്രിയ ഉപകരണമായ ഫിറ്റ്ബിറ്റ് എയർ (Fitbit Air) മോഡലുകളിലേക്ക് നിർണ്ണായകമായ പുതിയ അപ്ഡേറ്റുകൾ എത്തുന്നു. ഉപയോക്താക്കൾ വ്യായാമം ചെയ്യുമ്പോൾ അത് സ്വയം തിരിച്ചറിഞ്ഞ് ട്രാക്ക് ചെയ്യുന്ന സംവിധാനം കൂടുതൽ മികച്ചതാക്കുന്നതാണ് പുതിയ നവീകരണം.
നിലവിലുള്ള ട്രാക്കിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം നിരവധി പുതിയ വ്യായാമ മുറകൾ കൂടി ഓട്ടോമാറ്റിക് ട്രാക്കിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ അപ്ഡേറ്റ് വരുന്നതോടെ ഫിറ്റ്ബിറ്റ് എയർ ഉപകരണങ്ങൾക്ക് സ്വയം തിരിച്ചറിയാൻ കഴിയുന്ന വ്യായാമങ്ങളുടെ എണ്ണം പത്തിൽ നിന്ന് 100 ആയി വർദ്ധിക്കും.
സ്ക്രീൻ ഇല്ലാത്ത ഒരു വെയറബിൾ ഡിവൈസ് എന്ന നിലയിൽ, വ്യായാമങ്ങൾ കൃത്യമായി തിരിച്ചറിയാൻ ഈ ഉപകരണം പൂർണ്ണമായും ഓട്ടോമാറ്റിക് ഡിറ്റക്ഷനെയാണ് ആശ്രയിക്കുന്നത്. ഗൂഗിൾ ഹെൽത്ത് ആപ്പ് വഴി ഫോണിൽ വർക്ക്ഔട്ട് ആരംഭിക്കാൻ എളുപ്പമാണെങ്കിലും പലപ്പോഴും ഉപയോക്താക്കൾ അത് മറന്നുപോകാറുണ്ട്.
ഈ പോരായ്മ പരിഹരിക്കാനാണ് ഗൂഗിൾ പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് അവതരിപ്പിക്കുന്നത്. കൃത്യത ഉറപ്പാക്കുന്നതിനായി സോഫ്റ്റ്വെയർ പൂർണ്ണമായി പുനർനിർമ്മിക്കാൻ എൻജിനീയർമാർ പ്രവർത്തിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
ഉപയോക്താക്കളുടെ ചലനങ്ങളും ലൊക്കേഷനും ഉൾപ്പെടെയുള്ള ഡാറ്റ വിശകലനം ചെയ്ത് കൃത്യമായ പ്രവചനങ്ങൾ നടത്തുന്നതിനായി ഇതിൽ എൽ.എൽ.എം (LLM) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഈ പുതിയ മാറ്റത്തിലൂടെ ട്രാക്കിംഗ് കൃത്യത 300 ശതമാനം വർദ്ധിക്കുമെന്നും നീന്തൽ, ഭാരോദ്വഹനം തുടങ്ങിയ വ്യായാമങ്ങൾ തിരിച്ചറിയാൻ ഇത് ഏറെ സഹായകരമാകുമെന്നും കമ്പനി അറിയിച്ചു.
ടെന്നീസ് പോലുള്ള റാക്കറ്റ് സ്പോർട്സുകളെയും പുതിയ അപ്ഡേറ്റിന്റെ ഭാഗമായി ഉപകരണം തിരിച്ചറിയും. ഫിറ്റ്ബിറ്റ് എയറിന് പുറമെ ഫിറ്റ്ബിറ്റ് എഡ്ജ്, പിക്സൽ വാച്ച് മോഡലുകളിലേക്കും ഈ പുതിയ ഫീച്ചറുകൾ ലഭ്യമാകും.
സ്ക്രീൻ സൗകര്യമുള്ള മറ്റ് ഡിവൈസുകളെ അപേക്ഷിച്ച് സ്ക്രീൻ ഇല്ലാത്ത ഫിറ്റ്ബിറ്റ് എയർ ഉപയോക്താക്കൾക്കാണ് ഈ അപ്ഡേറ്റ് ഏറ്റവും കൂടുതൽ പ്രയോജനകരമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

