ഉത്തർപ്രദേശിലെ റാംപൂരിൽ മാതാവിന്റെ പുനർവിവാഹത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ യുവാവ് രണ്ടാനച്ഛനെ വെടിവെച്ചു കൊലപ്പെടുത്തി. റാംപൂരിലെ മിലാക് ഖാനം പ്രദേശത്താണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്.
സംഭവത്തിൽ 25കാരനായ നവ്ജ്യോത് സിംഗ് ആണ് കൊല്ലപ്പെട്ടത്. നവ്ജ്യോതിന്റെ ഉടമസ്ഥതയിലുള്ള സർവീസ് സെന്ററിന് പുറത്തുവെച്ചാണ് ആക്രമണം നടന്നത്.
പ്രതിയായ 22കാരൻ അവ്ദീപ് സിംഗ്, ഒരു ബന്ധു, ടാക്സി ഡ്രൈവർ എന്നിവരെ പൊലീസ് ഇതിനോടകം പിടികൂടിയിട്ടുണ്ട്. കൊല്ലപ്പെട്ട
നവ്ജ്യോതിന്റെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന്, ഭർത്താവ് നഷ്ടപ്പെട്ട
49കാരിയായ കമാൽ കൗറിനെ നവ്ജ്യോത് സിംഗ് വിവാഹം കഴിക്കുകയായിരുന്നു. ഈ ദാമ്പത്യ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കമാൽ കൗറിന് അവ്ദീപ് സിംഗ്, ജോഗൻപ്രീത് സിംഗ് എന്നിങ്ങനെ രണ്ട് ആൺമക്കളാണുള്ളത്. ഇവരിൽ അവ്ദീപ് സിംഗും സഹോദരനും മൂന്ന് വർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് കുടിയേറിയിരുന്നു.
എന്നാൽ മാതാവിന്റെ വിവാഹത്തിൽ മക്കൾക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതിന്റെ പേരിൽ നവ്ജ്യോതിനെ ഇവർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ സെപ്റ്റംബർ 22നാണ് അവ്ദീപ് ന്യൂസിലാൻഡിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്. തുടർന്ന് ബന്ധുവിനൊപ്പം ചേർന്ന് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെ കാറിലെത്തിയ സംഘം സർവീസ് സെന്ററിനുള്ളിൽ നിന്ന് നവ്ജ്യോതിനെ വലിച്ച് പുറത്തിറക്കിയ ശേഷം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. നവ്ജ്യോതിന് നേരെ മൂന്ന് റൗണ്ടിലധികം വെടിയുതിർത്തതായി പൊലീസ് പറഞ്ഞു.
കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

