തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്. പകർച്ചവ്യാധികളെക്കുറിച്ചും, ചികിത്സകളെ കുറിച്ചും പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലെ ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഈ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. പുതിയ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കലണ്ടർ കാലാകാലങ്ങളിൽ പുതുക്കിക്കൊണ്ടിരിക്കും.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ കലണ്ടറിന്റെ പ്രകാശനം നിർവഹിച്ചു. ഈ ആരോഗ്യ കലണ്ടർ സംസ്ഥാനത്തെ എല്ലാ ജനങ്ങളിലേക്കും എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പകർച്ചവ്യാധികൾ കൂടുതലായി പടർന്നുപിടിക്കാൻ സാധ്യതയുള്ള മാസങ്ങൾ മുൻകൂട്ടി കണ്ട് ഇത്തരം ഒരു കലണ്ടർ തയ്യാറാക്കണമെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച ഹൈപവർ കമ്മിറ്റി നേരത്തെ സർക്കാരിന് ശിപാർശ നൽകിയിരുന്നു. ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മകളും വിടവുകളും എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും, ഇതിനായി വിവിധ വകുപ്പുകളുടെ ശക്തമായ ഏകോപനം അനിവാര്യമാണെന്നും കമ്മിറ്റിയുടെ ശിപാർശയിൽ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

