ഗൂഗിൾ സെർച്ചിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ഫീച്ചറാണ് Google’s AI Overviews. തുടക്കത്തിൽ വലിയ തോതിൽ വിമർശനങ്ങൾ നേരിട്ടെങ്കിലും പിന്നീട് ഇതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.
എങ്കിലും ഈ സംവിധാനത്തോട് താൽപ്പര്യമില്ലാത്ത നിരവധി ഉപയോക്താക്കളുണ്ട്. എഐ ഓവർവ്യൂകളുടെ പ്രധാന പ്രശ്നം, ഇതിലെ ഓരോ വിവരങ്ങളും ഉറപ്പുവരുത്താൻ ഉപയോക്താക്കൾ സോഴ്സ് ലിങ്കിൽ തന്നെ ക്ലിക്ക് ചെയ്യേണ്ടി വരുന്നു എന്നതാണ്.
ചില സന്ദർശടങ്ങളിൽ ഇതിൽ തെറ്റായ വിവരങ്ങൾ വരാറുമുണ്ട്. അതുകൊണ്ട് തന്നെ ഈ സംവിധാനം ഒഴിവാക്കി നേരിട്ട് വിവരങ്ങൾ തേടുന്നതാണ് പലർക്കും എളുപ്പമായി തോന്നുന്നത്.
ഇതിനായി പ്രധാനമായും രണ്ട് മാർഗ്ഗങ്ങളാണ് ഉള്ളത്. വെബ് ടാബ് ഉപയോഗിച്ച് എഐ ഓവർവ്യൂ ഒഴിവാക്കാം ഗൂഗിൾ സെർച്ചിൽ നിന്ന് എഐ ഓവർവ്യൂകൾ പൂർണ്ണമായും ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നാമെങ്കിലും, ഇതിനായി ക്രമീകരണങ്ങളിൽ പ്രത്യേക ഓപ്ഷൻ ലഭ്യമാണ്.
ക്രോം ബ്രൗസറിലോ ഗൂഗിൾ ആപ്പിലോ ഈ ഫീച്ചർ പൂർണ്ണമായി ഓഫ് ചെയ്യാനുള്ള ബട്ടൺ ലഭ്യമല്ലെങ്കിലും, സെർച്ച് ഫിൽട്ടറുകളിൽ ‘വെബ്’ (Web) ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെസ്ക്ടോപ്പിൽ സെർച്ച് ചെയ്യുമ്പോൾ ‘More’ ടാബിന് കീഴിലാണ് ഈ ഓപ്ഷൻ കാണാൻ സാധിക്കുക.
മൊബൈലിൽ സെർച്ച് ഫിൽട്ടർ ബാർ ഇടത്തേക്ക് സ്വൈപ്പ് ചെയ്താൽ ഇത് കണ്ടെത്താം. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ എഐ ഓവർവ്യൂകൾ മാത്രമല്ല, വീഡിയോകൾ, ചിത്രങ്ങൾ, വാർത്തകൾ, മാപ്സ് ഫലങ്ങൾ എന്നിവയും ഒഴിവാക്കപ്പെടും.
പരമ്പരാഗതമായ ബ്ലൂ ലിങ്കുകൾ മാത്രമായിരിക്കും സെർച്ച് ഫലങ്ങളിൽ ലഭിക്കുക. എന്നാൽ ഇത് സ്ഥിരമായി സെറ്റ് ചെയ്യാനുള്ള നേരിട്ടുള്ള സംവിധാനം ഗൂഗിൾ നൽകുന്നില്ല.
കസ്റ്റം ക്വറികൾ ഉപയോഗിച്ചുള്ള ഫിൽട്ടറിംഗ് എഐ ഓവർവ്യൂകൾ ഒഴിവാക്കാനുള്ള മറ്റൊരു എളുപ്പവഴി സെർച്ച് ക്വറിക്ക് മുമ്പ് “-ai” എന്ന പ്രിഫിക്സ് ചേർക്കുക എന്നതാണ്. ഈ രീതി മൊബൈലിലും ഡെസ്ക്ടോപ്പിലും ഒരുപോലെ പ്രവർത്തിക്കും.
ഈ സംവിധാനം ഉപയോഗിക്കുമ്പോൾ മറ്റ് ഫിൽട്ടറുകൾ നിലനിർത്തിക്കൊണ്ട് തന്നെ എഐ ഓവർവ്യൂകൾ ഒഴിവാക്കാൻ സാധിക്കും. ഡെസ്ക്ടോപ്പിൽ ഇതിനായി കസ്റ്റം സെർച്ച് എഞ്ചിനുകൾ ഉപയോഗിക്കാവുന്നതാണ്.
ക്രോമിന്റെ അഡ്രസ് ബാറിൽ chrome://settings/searchEngines എന്ന് നൽകിയ ശേഷം ‘Site Search’-ൽ ‘Add’ ക്ലിക്ക് ചെയ്യുക. തുടർന്ന് Name, Shortcut ഫീൽഡുകളിൽ ഇഷ്ടമുള്ള വിവരങ്ങൾ നൽകി, URL ഫീൽഡിൽ https://www.google.com/search?udm=14&q=%s എന്ന് നൽകുക.
ചുരുക്കപ്പേരിനായി “gg” പോലുള്ളവ നൽകിയാൽ ക്രോം അഡ്രസ് ബാറിൽ അത് ഉപയോഗിച്ച് വെബ്-ഫിൽട്ടർ ചെയ്ത ഫലങ്ങൾ പെട്ടെന്ന് തന്നെ ലഭ്യമാകും. ഫയർഫോക്സ്, വിവാൽഡി തുടങ്ങിയ കസ്റ്റം സെർച്ച് എഞ്ചിനുകളെ പിന്തുണയ്ക്കുന്ന മറ്റ് ബ്രൗസറുകളിലും ഈ രീതി പ്രവർത്തിക്കും.
എന്നാൽ ആൻഡ്രോയിഡ്, ഐഒഎസ് ക്രോം ആപ്പുകളിൽ ഇത് സാധ്യമല്ല. മൊബൈലിൽ “-ai” പ്രിഫിക്സ് ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം.
എക്സ്റ്റൻഷനുകളുടെ ഉപയോഗം ഗൂഗിൾ സെർച്ചിൽ എഐ ഓവർവ്യൂകൾ ഒഴിവാക്കാൻ ചില ബ്രൗസർ എക്സ്റ്റൻഷനുകളും ലഭ്യമാണ്. എന്നാൽ ഇവ പലപ്പോഴും പ്രവർത്തനരഹിതമാകാറുണ്ട്.
മാത്രമല്ല, ഇവ എഐ ഓവർവ്യൂകൾ വരുന്നത് തടയുന്നില്ല മറിച്ച് അവയെ മറച്ചുവെക്കുക മാത്രമാണ് ചെയ്യുന്നത്. ക്രോം വെബ് സ്റ്റോറിലെ Hide Google AI Overviews പോലുള്ള എക്സ്റ്റൻഷനുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
എഐ ഓവർവ്യൂകളുടെ ഉപയോഗം തിരിച്ചറിയുക എഐ ഓവർവ്യൂകൾ പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം അവയുടെ ഗുണനിലവാരം മനസ്സിലാക്കേണ്ടതുണ്ട്. പലപ്പോഴും സ്രോതസ്സുകളുടെ സംഗ്രഹം നൽകാൻ ഈ ഫീച്ചറിന് സാധിക്കാറുണ്ട്.
ഉപയോക്താക്കൾക്ക് അനുയോജ്യമായ രീതിയിൽ സെർച്ച് അനുഭവം ക്രമീകരിക്കുക എന്നതാണ് പ്രധാനം. പ്രിഫിക്സുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കുന്നത് ഗൂഗിൾ സെർച്ച് കൂടുതൽ മികച്ചതാക്കാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

