സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംവിധായകൻ നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം ‘രാമായണം’ ആദ്യ ഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നു. 2026 നവംബർ 5 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
സിനിമയുടെ സെൻസറിങ് നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്നും യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. മൂന്ന് മണിക്കൂറും പതിനഞ്ച് മിനിറ്റ് ആണ് ചിത്രത്തിന്റെ ആകെ ദൈർഘ്യം.
ഐമാക്സ് സാങ്കേതികവിദ്യയിലും ചിത്രം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
ചിത്രത്തിലെ രാവണതാണ്ഡവം എന്ന ഗാനം അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിഹാസ സംഗീതജ്ഞൻ എ.ആർ.
റഹ്മാൻ ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂർ എത്തുമ്പോൾ, രാവണന്റെ വേഷത്തിലാണ് പ്രമുഖ താരം യഷ് എത്തുന്നത്.
നടി സായ് പല്ലവിയാണ് സീതാദേവിയായി വേഷമിടുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഒഫിഷ്യൽ റിലീസ് ഡേറ്റ് പോസ്റ്റർ ഇതിനകം തന്നെ ചലച്ചിത്ര ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഥാപാത്രങ്ങളുടെ ആകർഷകമായ ലുക്കും ചിത്രത്തിന്റെ വലിയ ക്യാൻവാസും വ്യക്തമാക്കുന്ന തരത്തിലാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട
ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. “രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം” എന്ന് നിർമ്മാതാവ് നമിത് മൽഹോത്ര വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്.
ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത്ത് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

