അതിരമ്പുഴ, തീക്കോയി പ്രദേശങ്ങളിൽ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി മുടക്കം.
അതിരമ്പുഴ സെക്ഷൻ പരിധിയിലെ ഐഡി പ്ലോട്ട് ഔട്ട്, മറ്റപ്പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. അതുപോലെ തീക്കോയി സെക്ഷൻ പരിധിയിലെ അയ്യമ്പാറ, തലനാട് ബസ് റൂട്ട് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിലും ഇന്ന് വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
ഉപഭोക്താക്കൾ ഇതുമായി സഹകരിക്കണമെന്ന് കെഎസ്ഇബി അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

