കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി മഹേഷ് മുരളീധർ പൈ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. ബാങ്കിങ് രംഗത്ത് മൂന്ന് പതിറ്റാണ്ടോളം നീണ്ട
പ്രവൃത്തിപരിചയത്തിന്റെ കരുത്തുമായാണ് കൊച്ചി സ്വദേശിയായ അദ്ദേഹം ഈ പദവിയിലേക്ക് എത്തുന്നത്. ഇതിനുമുമ്പ് കനറാ ബാങ്ക് ചീഫ് ജനറൽ മാനേജരായി സേവനം അനുഷ്ഠിച്ചിട്ടുള്ള മഹേഷ് പൈ, സ്ട്രാറ്റജി, ഗവേണൻസ്, ട്രഷറി, ഫോറെക്സ്, റീട്ടെയ്ൽ ബാങ്കിങ്, അഗ്രികൾചർ, എംഎസ്എംഇ വായ്പകൾ തുടങ്ങി ബാങ്കിങ് മേഖലയിലെ വിവിധ ശാഖകളിൽ തങ്ങളുടെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
ബാങ്കിന്റെ തലപ്പത്തേക്കുള്ള അദ്ദേഹത്തിന്റെ നിയമനം മൂന്നുവർഷത്തേക്കായിരിക്കുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഔദ്യോഗിക റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കിയിരുന്നു. അതേസമയം, ഇതുവരെ എംഡിയും സിഇഒയുമായി പ്രവർത്തിച്ചിരുന്ന പി.ആർ.ശേഷാദ്രി ഇന്നലെ പദവിയിൽ നിന്നും വിരമിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

