ഓഡിയോ ഉൽപ്പന്ന രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി നത്തിങ് തങ്ങളുടെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന സ്പെസിഫിക്കേഷനുകളുള്ള നത്തിങ് ഹെഡ്ഫോൺ (1) പ്രോ (Nothing Headphone (1) Pro) വിപണിയിൽ അവതരിപ്പിച്ചു. പുതിയ ട്രിപ്പിൾ ഡ്രൈവർ ആർക്കിടെക്ചറാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷത.
ഓരോ കപ്പിനുള്ളിലുമായി മൂന്ന് ഡ്രൈവറുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. 40mm ബേസ് ഡൈനാമിക് ഡ്രൈവർ, മിഡുകൾക്കായുള്ള പ്രിസിഷൻ ഡ്രൈവർ, ട്രെബിളുകൾക്കും ഹൈകൾക്കുമായുള്ള xMEMS ഡ്രൈവർ എന്നിവയാണ് ഇവ.
ലിസണർമാർക്ക് മികച്ച അനുഭവം നൽകുന്നതിനായി 40mm ഡൈനാമിക് ഡ്രൈവർ 20Hz മുതൽ 10kHz വരെയുള്ള റെയ്ഞ്ചും, പ്രിസിഷൻ ഡ്രൈവർ 5kHz മുതൽ 15kHz വരെയുള്ള റെയ്ഞ്ചും, xMEMS ഡ്രൈവർ 10kHz മുതൽ 40kHz വരെയുള്ള റെയ്ഞ്ചും കവർ ചെയ്യുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു. ഡിസ്ടോർഷൻ കുറയ്ക്കാനും ബേസ് റെസ്പോൺസ് മെച്ചപ്പെടുത്താനും വോക്കൽ ക്ലാരിറ്റി കൃത്യതയോടെ നിലനിർത്താനും ഇതിലൂടെ സാധിക്കുന്നു.
ഡിസൈനിന്റെ കാര്യത്തിൽ, അലുമിനിയം ഫ്രെയിം, ടൈറ്റാനിയം ഹാങ്ങർ, കപ്പുകൾക്ക് മുകളിലായി സ്ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ് എന്നിവയാണ് നത്തിങ് ഹെഡ്ഫോൺ (1) പ്രോ (Nothing Headphone (1) Pro)-യിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ കപ്പുകളിൽ കൃത്രിമ ലെതറും നൈലോൺ ഫാബ്രിക്കും ഉപയോഗിച്ചുള്ള മൃദുവായ ഇയർ കുഷനുകളാണുള്ളത്.
ഭാരം അല്പം കുറച്ചെങ്കിലും 327 ഗ്രാം ഭാരമുള്ള ഈ ഡിവൈസ് മറ്റ് പല ഓവർ-ഇയർ ഹെഡ്ഫോണുകളെ അപേക്ഷിച്ച് അല്പം ഭാരമേറിയതാണ്. ഫീച്ചറുകളുടെ കാര്യത്തിൽ, 46db-മാക്സിമം ആക്ടീവ് നോയ്സ് കൻസലേഷൻ (ANC) ഫീച്ചറാണ് ഇതിലുള്ളത്.
ശബ്ദം ഫിൽട്ടർ ചെയ്യാൻ 10 മൈക്രോഫോണുകൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. നത്തിങ് എക്സ് ആപ്പ് (Nothing X app) വഴി വിവിധ ഇക്യു പ്രൊഫൈലുകളും കസ്റ്റം ഓപ്ഷനുകളും ലഭ്യമാണ്.
മെട്രോപോളിസ് സ്റ്റുഡിയോസുമായി (Metropolis Studios) സഹകരിച്ച് തയ്യാറാക്കിയ സ്റ്റുഡിയോ മോഡും ഇതിലുണ്ട്. ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, സ്പേഷ്യൽ ഓഡിയോ മോഡ്, IP52 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
എൻ.സി.സി ഓൺ ചെയ്തു വെച്ചാൽ ഏകദേശം 30 മണിക്കൂറും, ഓഫ് ചെയ്താൽ 68 മണിക്കൂറും ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ രണ്ട് മണിക്കൂർ ഉപയോഗിക്കാൻ സാധിക്കുന്ന ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുമുണ്ട്.
സിൽവർ അല്ലെങ്കിൽ ഗ്രേ നിറങ്ങളിൽ ലഭ്യമാകുന്ന നത്തിങ് ഹെഡ്ഫോൺ (1) പ്രോ (Nothing Headphone (1) Pro)-യുടെ വില $399 ആണ്. സെപ്റ്റംബർ 29 മുതൽ ഈ ഉൽപ്പന്നം വിൽപ്പനയ്ക്ക് ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

