സൗദി അറേബ്യയുടെ അതിവേഗ തിരിച്ചുവരവും ഇറാനും യുഎസും തമ്മിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷകളും ഓഹരി വിപണികൾക്കും സ്വർണത്തിനും കുതിച്ചുകയറാനുള്ള ആവേശമാകുന്നു. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ കേടുപറ്റിയ ചെങ്കടൽ തീരത്തെ യാമ്പുവിലുള്ള ഈസ്റ്റ്-വെസ്റ്റ് എണ്ണപ്പൈപ്പ്ലൈൻ അതിവേഗം ശരിയാക്കി സൗദി അറേബ്യ കയറ്റുമതി പുനരാരംഭിച്ചു.
ഉപഭോക്തൃ കമ്പനികളോട് യാമ്പുവിൽ നിന്ന് ഒക്ടോബറിലേക്കുള്ള കയറ്റുമതി തുടങ്ങിയെന്ന് സൗദി എണ്ണക്കമ്പനിയായ സൗദി അറംകോ അറിയിച്ചു. ഹോർമുസ് വഴിയുള്ള ഗൾഫ് എണ്ണ കയറ്റുമതിയും മെച്ചപ്പെട്ടെന്നാണ് ഈ രംഗത്തെ ഗവേഷണ സ്ഥാപനമായ കെപ്ലറിന്റെ റിപ്പോർട്ട്.
സെപ്റ്റംബറിൽ പ്രതിദിനം 16.32 മില്യൻ ബാരലാണ് പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി. ഫെബ്രുവരിയിൽ ഇറാൻ-യുഎസ് യുദ്ധം തുടങ്ങിയതിന് ശേഷമുള്ള റെക്കോർഡ് കയറ്റുമതിയാണിത്.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ യുഎസും ഇറാനും തമ്മിലെ സംഘർഷം ഒഴിവാക്കാനായി പാക്കിസ്ഥാനും ഖത്തറും മധ്യസ്ഥ ഇടപെടൽ ഊർജിതമാക്കി. യുഎസ്, ഇറാൻ അധികൃതർക്കിടയിൽ ചർച്ചയ്ക്കുള്ള സന്ദേശങ്ങൾ കൈമാറിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി മാധ്യമങ്ങളോട് പറഞ്ഞു.
ഇറാനെ വീണ്ടും യുഎസ് ആക്രമിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിച്ചാൽ ആശങ്കയാകുമെന്നും സമാധാനം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മജീദ് അൽ-അൻസാരി പറഞ്ഞു. ട്രംപ് സർക്കാരിനെ ഭരണത്തിൽ നിന്ന് മാറ്റണമെന്ന് അമേരിക്കക്കാരോട് ആവശ്യപ്പെട്ട് ഇറാൻ റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി).
യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നവംബറിൽ നടാനിരിക്കേയാണ് ഐആർജിസിയുടെ ആഹ്വാനം. പശ്ചിമേഷ്യയിലെ യുദ്ധം സംബന്ധിച്ച് അമേരിക്കക്കാരെ ട്രംപ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഐആർജിസി ആരോപിച്ചു.
ട്രംപ് ഒരു ‘സ്ഥിരം നുണയൻ’ ആണെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹെബ്ബിയും പറഞ്ഞു. സമാധാന ശ്രമങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ ഇറാനെതിരെ ട്രംപും യുഎസും പ്രകോപന നടപടികൾ തുടരുന്നതാണ് ഇറാനിയൻ സൈന്യത്തെ ചൊടിപ്പിക്കുന്നത്.
സംഘർഷം അവസാനിപ്പിക്കാനും ഹോർമുസ് തുറക്കാനും ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ ട്രംപ് തള്ളിയിരുന്നു. ഇറാന് ഉപരോധ ഇളവ് നൽകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ഹോർമുസിൽ ഇറാനിയൻ കപ്പലുകളെ ഉപരോധിക്കുന്ന യുഎസ്, ഇറാൻ വിമാനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയത് ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. ഇറാന്റെ വിമാനങ്ങളെ പറക്കാൻ അനുവദിക്കുന്നില്ലെങ്കിൽ പശ്ചിമേഷ്യയിലൂടെ ഒരു വിമാനവും പറക്കില്ലെന്ന് ഇറാൻ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു.
ട്രംപ് ചെളിക്കുണ്ടിൽ വീണിരിക്കുകയാണെന്നും ചർച്ച വേണോ യുദ്ധം വേണോ എന്ന് തീരുമാനിക്കാതെ ട്രംപ് വെട്ടിലായെന്നും ഇറാൻ നാഷനൽ സെക്യൂരിറ്റി ചീഫ് മൊഹ്സിൻ റെസായി പരിഹസിച്ചു. സമാധാനശ്രമങ്ങൾ നടക്കുന്നതിനിടെ, ഇറാൻ-യുഎസ് അധികൃതർ പരസ്പരം പ്രകോപന വാക്കുകൾ തൊടുക്കുന്നത് ആശങ്കയാകുന്നുമുണ്ട്.
എണ്ണവിലയും ആഗോള വിപണികളും പശ്ചിമേഷ്യയിൽ നിന്നുള്ള കയറ്റുമതി മെച്ചപ്പെട്ടതോടെ ക്രൂഡോയിൽ വില താഴ്ന്നിറങ്ങി. ബാരലിന് 107 ഡോളറിന് മുകളിലായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോഴുള്ളത് 103.2 ഡോളറിൽ.
അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 93 ഡോളറിൽ നിന്ന് 89 ഡോളറായും കുറഞ്ഞു. ∙ യുഎസിൽ പച്ചപ്പ്:
യുഎസ് ഓഹരി വിപണികൾ ഇന്നലെയും നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
എസ് ആൻഡ് പി500, നാസ്ഡാക്, ഡൗ ജോൺസ് എന്നിവ 0.26% വരെ താഴ്ന്നു. എന്നാൽ, എണ്ണവില കുറഞ്ഞതിനെ തുടർന്ന് ഫ്യൂച്ചേഴ്സ് വിപണി നേട്ടത്തിലായി.
ഡൗ ജോൺസ് 0.16%, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.16%, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.26% എന്നിങ്ങനെ ഉയർന്നു. ∙ ഏഷ്യയിലേക്കും നേട്ടം:
ജാപ്പനീസ് ഓഹരി സൂചികയായ നിക്കേയ് 1.4%, ദക്ഷിണ കൊറിയയുടെ കോസ്പി 1%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.66% എന്നിങ്ങനെ ഉയർന്നു.
∙ ഹോങ്കോങ് വീണു:
ചൈനയിൽ ഷാങ്ഹായ് സൂചിക 0.38% കയറി. ഹോങ്കോങ് സൂചിക 0.41% താഴ്ന്നു.
ചൈനയിൽ ഫാക്ടറികളുടെ പ്രവർത്തനം വീണ്ടും മെച്ചപ്പെടുകയാണെന്ന് സൂചിപ്പിച്ച് സെപ്റ്റംബറിലെ മാനുഫാച്കറിങ് പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് (പിഎംഐ സൂചിക) 50.1ൽ എത്തി. മൂന്നുമാസത്തിനിടെ ആദ്യമായാണ് 50ന് മുകളിലെത്തുന്നത്.
ഓഗസ്റ്റിൽ 49.8 ആയിരുന്നു. സൂചിക 50ന് താഴെയാണെങ്കിൽ പ്രതിസന്ധിയെന്നും 50ന് മുകളിലെങ്കിൽ ഉണർവെന്നുമാണ് വിലയിരുത്തൽ.
സ്വർണവിലയിലെ മാറ്റങ്ങൾ എണ്ണവില താഴുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പം, പലിശനിരക്ക് എന്നിവ കൂടാനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കത്തിക്കയറിയ യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡുകൾ ഇതോടെ താഴ്ന്നിറങ്ങി.
10-വർഷ ട്രഷറി ബോണ്ട് യീൽഡ് 5.28ൽ നിന്ന് 5.23 ശതമാനത്തിലേക്ക് താഴ്ന്നു. 101.42ൽ നിന്ന് യുഎസ് ഡോളർ സൂചിക 101.38ൽ എത്തി.
ഡോളറും ബോണ്ട് യീൽഡും താഴ്ന്നത് സ്വർണത്തിന് തിരിച്ചുകയറാനുള്ള പ്രതീക്ഷ നൽകി. ഇന്നലെ ഔൺസിന് 4112 ഡോളർ വരെ താഴ്ന്ന രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് 4176 ഡോളറിൽ.
കേരളത്തിൽ ഇന്ന് വില കൂടിയേക്കാം. ഇന്ത്യൻ വിപണിയുടെ അവസ്ഥ വിദേശ ഓഹരി സൂചികകൾ പൊതുവേ പോസിറ്റീവ് ആണെങ്കിലും ഇന്ത്യയിൽ ആശങ്ക നിഴലിക്കുകയാണ്.
രാവിലെ ഗിഫ്റ്റ് നിഫ്റ്റി 0.12% നഷ്ടത്തിലേക്ക് വീണു. സെൻസെക്സും നിഫ്റ്റിയും ഇന്ന് കരുതലോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണിതു നൽകുന്നത്.
ഇന്നലെ സെൻസെക്സ് 242 പോയിന്റ് (-0.33%) നഷ്ടവുമായി 72,529ലും നിഫ്റ്റി 64 പോയിന്റ് (-0.28%) താഴ്ന്ന് 22,716ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. ∙ വിറ്റൊഴിയൽ മഹാമഹം:
കൺസ്യൂമർ ഡ്യൂറബിൾസ്, കെമിക്കൽസ്, റിയൽറ്റി, സിമന്റ്, ഐടി, വാഹനം, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖലാ ബാങ്ക് ഓഹരികളിലുണ്ടായ വിൽപനസമ്മർദമാണ് വിപണിക്ക് വലിയ തിരിച്ചടിയായത്.
∙ കൈവിട്ട് വിദേശികൾ:
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്ഐഐ) ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയുന്ന പ്രവണത ശക്തമാവുകയാണ്. ഇന്നലെ അവർ 9980 കോടി രൂപയുടെ ഓഹരികൾ വിറ്റു.
തിങ്കളാഴ്ച 5200 കോടി രൂപയും പിൻവലിച്ചിരുന്നു. യുഎസ് ബോണ്ട് യീൽഡ് വർധനയാണ് വിദേശികളെ ഇന്ത്യയിൽ നിന്ന് അകറ്റുന്ന ഒരു പ്രധാന ഘടകം.
ബോണ്ട് നിക്ഷേപം ആകർഷകമായതോടെ ഇന്ത്യയിൽ നിന്ന് പണംപിൻവലിച്ച് മടങ്ങുകയാണവർ. ∙ രൂപയ്ക്കും സമ്മർദം:
ഡോളറിനെതിരെ രൂപ ഇന്നലെ 96ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം നില മെച്ചപ്പെടുത്തി 95.94ൽ എത്തി.
റിസർവ് ബാങ്കിന്റെ ഇടപെടലാണ് രക്ഷയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

