സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. തുടർച്ചയായ വിലയിടിവിന് വിരാമമിട്ടുകൊണ്ടാണ് ഇന്ന് കേരളത്തിൽ വില ഉയർന്നത്.
22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇന്ന് വിപണിയിൽ ഗ്രാമിന് 13,710 രൂപയിലും പവന് 1,09,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരത്തിലുള്ള വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിപണിയിലും പ്രകടമാകുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്ക്:
* സെപ്റ്റംബർ 30: 1,09,680 രൂപ
* സെപ്റ്റംബർ 29: 1,09,120 രൂപ
* സെപ്റ്റംബർ 28: രാവിലെ 1,10,120 രൂപ | ഉച്ചയ്ക്ക് 1,09,320 രൂപ
* സെപ്റ്റംബർ 27: 1,11,960 രൂപ
* സെപ്റ്റംബർ 26: 1,11,960 രൂപ
* സെപ്റ്റംബർ 25: 1,12,080 രൂപ
* സെപ്റ്റംബർ 24: 1,11,960 രൂപ
* സെപ്റ്റംബർ 23: 1,13,080 രൂപ
* സെപ്റ്റംബർ 22: രാവിലെ 1,13,480 രൂപ | ഉച്ചയ്ക്ക് 1,12,440 രൂപ
* സെപ്റ്റംബർ 21: 1,14,160 രൂപ
* സെപ്റ്റംബർ 20: 1,13,480 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

