മലപ്പുറം ജില്ലയിലെ തിരുവാലി കുളക്കാട്ടിരിയിൽ അഞ്ച് മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു ദാരുണമായി മരിച്ചു. കാലടി മഞ്ഞപ്ര പഞ്ചായത്ത് പന്നികശേരി വീട്ടില്‍ സജീവിന്റെ മകളായ ശ്രീഭദ്രയാണ് അന്ത്യശ്വാസം വലിച്ചത്.
ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കിടപ്പുമുറിയിലെ മെത്തയിലേക്ക് തീപടരുകയായിരുന്നു. ഉടൻ തന്നെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് ദമ്പതികൾ വീടിനോട് ചേർന്നുള്ള ഫാമിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കുട്ടിയെ കിടപ്പുമുറിയിൽ ഉറങ്ങാൻ കിടത്തിയ ശേഷമാണ് ഇവർ ജോലിക്കായി പോയത്.
വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവർ ഉടൻ തന്നെ കുട്ടിയുടെ കിടപ്പുമുറിയിലേക്ക് ഓടിയെത്തുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തകരാറിനെ തുടർന്ന് സീലിങ് ഫാനിൽ നിന്നും കിടക്കയിലേക്ക് തീ പൊട്ടിത്തെറിച്ച് വീണതാണ് ഈ വലിയ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക തലത്തിലുള്ള വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

