ഇറാന്റെ വിമാന കമ്പനികൾക്ക് മേൽ ഉപരോധം കടുപ്പിച്ച് യുഎഇ അധികൃതരുടെ നിർണായക നടപടി. ഇറാന്റെ വിമാന കമ്പനികളുടെ സർവീസുകൾ യുഎഇ പൂർണ്ണമായി നിർത്തലാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ ഇറാൻ വിമാനക്കമ്പനികൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ജിസിഎഎ വ്യക്തമാക്കി. യുഎഇക്കും ഇറാനും ഇടയിലുള്ള സാധാരണ വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇറാന്റെ വ്യോമയാന മേഖലയ്ക്കെതിരെ അമേരിക്ക ഉപരോധം ശക്തമാക്കിയ സാഹചര്യത്തിലാണ് യുഎഇയുടെ ഈ നിർണായക നടപടി. സെപ്റ്റംബർ 23 മുതൽ ഇറാനിയൻ എയർലൈനുകളുടെ അന്താരാഷ്ട്ര സർവീസുകൾ തടസ്സപ്പെടുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

