കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ മെമു ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ മുന്നോട്ടുപോയതിനെത്തുടർന്ന് ആശങ്ക പരന്നു. രാത്രി 7.35-നാണ് സംഭവം നടന്നത്.
വൈകിട്ട് 6.15-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട കൊല്ലം മെമുവാണ് കുമാരനല്ലൂർ സ്റ്റേഷനിൽ നിർത്താതെ മുന്നോട്ടുപോയത്.
പ്ലാറ്റ്ഫോമിന് പുറത്തേക്ക് എത്തിയ ശേഷമാണ് ട്രെയിൻ നിർത്താൻ ജീവനക്കാർ തയാറായത്. തുടർന്ന് യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ട്രെയിൻ പിന്നോട്ടേക്ക് എടുത്ത് വീണ്ടും പ്ലാറ്റ്ഫോമിൽ എത്തിക്കുകയായിരുന്നു.
യാത്രക്കാരെ വിജയകരമായി ഇറക്കിയ ശേഷം ട്രെയിൻ പിന്നീട് യാത്ര തുടർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

