മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ അനുമോൾ എന്ന അനുക്കുട്ടി തന്റെ വിവാഹത്തിനു ശേഷമുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നു.
ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ താരം, ജനപ്രിയ ടെലിവിഷൻ ഷോയിലൂടെയും പിന്നീട് ബിഗ്ബോസ് കിരീടം ചൂടിയതിലൂടെയും മലയാളി പ്രേക്ഷകരുടെ സ്വീകരണമറിഞ്ഞു. അടുത്തിടെയായിരുന്നു തമിഴ്നാട് സ്വദേശിയായ ഭുവനേഷ്നുമായുള്ള താരത്തിന്റെ വിവാഹം.
ആരാധകർ ഏറെ ആകാംക്ഷയോടെ ചോദിച്ച തങ്ങളുടെ പ്രണയകഥയും ഹണിമൂൺ പ്ലാനുകളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഇരുവരും ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രണയകഥയെക്കുറിച്ച് ചോദിച്ചവരോട് അത് പിന്നീട് വെളിപ്പെടുത്താം എന്നാണ് ഇരുവരും വ്യക്തമാക്കിയത്.
എങ്കിലും തങ്ങളിലാര് ആദ്യം പ്രണയം തുറന്നുപറഞ്ഞു എന്ന ചോദ്യത്തിന്, പ്രണയം ആദ്യം പ്രപ്പോസ് ചെയ്തത് ഭുവനേഷാണെന്ന് അനുമോൾ വെളിപ്പെടുത്തി. കോയമ്പത്തൂർ വെച്ചാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയതെന്ന് ഭുവനേഷ് ഓർത്തെടുത്തു.
നിലവിൽ ഹണിമൂൺ പ്ലാനുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും ഇരുവരും കൂട്ടിച്ചേർത്തു. ”ഭുവന്റെ ജോലി അത്തരത്തിലുള്ളതാണ്.
ജോലിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ സാധിക്കില്ല, അതിന് നിയന്ത്രണങ്ങളുണ്ട്. മുംബൈ ബേസ്ഡ് ഐടി ജോലിയാണ് എന്ന് മാത്രമേ പറയാന്‍ സാധിക്കൂ.
വിവാഹത്തിന് വേണ്ടി ഭുവന് 15 ദിവസത്തെ അവധി മാത്രമേയുണ്ടായിരുന്നുള്ളൂ, അത് കഴിഞ്ഞു. അതുകൊണ്ട് ഹണിമൂണ്‍ പ്ലാന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല.
ചിലപ്പോൾ ഞങ്ങള്‍ ഒക്ടോബറില്‍ ദുബൈയിൽ ചേട്ടന്റെ അടുത്തേക്ക് പോകുമായിരിക്കും. യുഎസ് പോലുള്ള മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ വിസ കിട്ടാന്‍ വൈകും, അതുകൊണ്ട് അത്തരം പ്ലാനുകള്‍ നിലവിലില്ല”, എന്നും അനുമോൾ വ്യക്തമാക്കി.
ഭുവനേഷിന് അനുമോളിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന ചോദ്യത്തിന് അവളുടെ ബോള്‍ഡ്നെസ് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
”അനു നിര്‍ത്താതെ സംസാരിക്കും, എന്തിനോടും പ്രതികരിക്കും. ഞാന്‍ പൊതുവേ ഇന്ട്രോവേര്ട്ട് ആണ്, എനിക്ക് കംഫര്‍ട്ടബിൾ ആയാൽ മാത്രമാണ് അത്രയധികം സംസാരിക്കുന്നത്”, എന്നും ഭുവനേഷ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

