അധരം കൊണ്ടു ചെയ്യുന്ന തിന്മകളെല്ലാം ദൈവത്തിനെതിരായ ധിക്കാരമാണെന്നും അതിനാൽ നാവിന്റെ ഉപയോഗം നിയന്ത്രിക്കണമെന്നും സിറോ മലബാർ സഭ മുൻ മേലധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി. ചങ്ങനാശേരി എസ്ബി കോളജിൽ നടക്കുന്ന കേരള കത്തോലിക്കാ കരിസ്മാറ്റിക് ജൂബിലി ബൈബിൾ കൺവൻഷൻ ‘കൃപാഭിഷേകത്തിന്റെ’ നാലാം ദിനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അണക്കര മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളമ്നാൽ ആണ് കൺവൻഷൻ നയിക്കുന്നത്.
ചടങ്ങിൽ ഫാ. മാത്യു താന്നിയത് പ്രസംഗിച്ചു.
കൺവൻഷന്റെ സമാപന ദിനമായ ഓഗസ്റ്റ് 24 ന് വൈകിട്ട് മൂന്നരയ്ക്ക് ജപമാലയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് നാലിന് വിശുദ്ധ കുർബാനയും, അതിനുശേഷമായി രാത്രി ഒൻപതു മണിവരെ ബൈബിൾ കൺവൻഷനും നടക്കുമെന്ന് സംഘാടർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

