തൃശൂർ ജില്ലയിലെ ചേലക്കരയിൽ പോലീസ് നിരീക്ഷണത്തിലിരിക്കെ കൈവിലങ്ങുമായി കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി.
പഴയന്നൂർ സ്റ്റേഷൻ പരിധിയിൽ സ്ത്രീപീഡന കേസും കൊലപാതകശ്രമ കേസും നേരിടുന്ന കുമ്പളക്കോട് സ്വദേശിയായ ഇരുപത്തെട്ടുകാരൻ അനിൽകുമാർ ആണ് പോലീസിനെ വെട്ടിച്ചു കടന്നുകളയാൻ ശ്രമിച്ചത്. ചേലക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ച വേളയിലാണ് സംഭവം നടന്നത്.
ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിഞ്ഞ തക്കം നോക്കി പ്രതി കൈവിലങ്ങോടെ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ചേലക്കര, പഴയന്നൂർ പോലീസ് സ്റ്റേഷനുകളിലെ ഒട്ടേറെ ഉദ്യോഗസ്ഥർ ജീപ്പുകളിലും ഇരുചക്രവാഹനങ്ങളിലുമായി പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
നാട്ടുകാരുടെ കൂടി സഹായത്തോടെ നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ചുരുങ്ങിയ സമയത്തിനുള്ളിൽ വീണ്ടും പിടികൂടാൻ പോലീസിനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

