മഴക്കാലത്ത് മനുഷ്യശരീരത്തിന്റെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കർമ്മപദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ആയുർവേദ സ്ഥാപനമായ നാഗാർജുന ആയുർവേദ. ഇതിന്റെ ഭാഗമായി തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് വിവിധ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
മഴക്കാലത്ത് വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാനും, ആയുർവേദ ചികിത്സാരീതികളിലൂടെ ശരീരത്തിന് ഉന്മേഷം പകരാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ സീസണിൽ പിന്തുടരേണ്ട
ജീവിതശൈലീ ക്രമീകരണങ്ങളെക്കുറിച്ചും ഔഷധ പ്രയോഗങ്ങളെക്കുറിച്ചും വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നിർദ്ദേശങ്ങൾ നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

