തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിലെ ഏറ്റവും വിപുലമായ എയർ കണ്ടീഷൻഡ് കാത്തിരിപ്പു കേന്ദ്രം എറണാകുളം ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി. സ്റ്റേഷനിലെ ടിക്കറ്റ് റിസർവേഷൻ സെന്ററിന് വടക്കു ഭാഗത്തായാണ് യാത്രക്കാരുടെ സൗകര്യാർത്ഥം ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
64 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ഹാളിൽ ഒരേസമയം 100 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. യാത്രക്കാർക്ക് വിശ്രമിക്കാൻ അനുയോജ്യമായ രീതിയിൽ റിക്ലൈനർ ഇരിപ്പിടങ്ങൾ, ആധുനികവും ശുചിത്വപൂർണ്ണവുമായ റെസ്റ്റ് റൂമുകൾ എന്നിവയും ഇവിടെ ലഭ്യമാണ്.
ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി യാത്രക്കാർ മണിക്കൂറിന് 30 രൂപ ഫീസായി നൽകണം. നിലവിൽ സ്വകാര്യ ഏജൻസിക്കാണ് ഈ കേന്ദ്രത്തിന്റെ മേൽനോട്ട
ചുമതല നൽകിയിരിക്കുന്നത്. എറണാകുളം ജംക്ഷനിലേത് ഉൾപ്പെടെ തിരുവനന്തപുരം ഡിവിഷനിലെ 12 പ്രധാന സ്റ്റേഷനുകളിലും സമാനമായ ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

