തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിന്റെ ബിരുദാനന്തര ഡിപ്ലോമ ജേര്‍ണലിസം കോഴ്സിലേക്ക് പ്രവേശനം നേടാനുള്ള അവസരം നീട്ടി. സര്‍ക്കാര്‍ അംഗീകൃത കോഴ്സിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 30 വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
ബിരുദധാരികള്‍ക്ക് പുറമെ, ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനത്തിന് പരിഗണിക്കുക.
ഇതിനുപുറമെ, ആറുമാസം ദൈര്‍ഘ്യമുള്ള സായാഹ്ന ജേണലിസം കോഴ്സിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്കും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. കോഴ്സിനായുള്ള പ്രോസ്പെക്ടസും അപേക്ഷാ ഫോമും ഔദ്യോഗിക വെബ്സൈറ്റായ www.trivandrumpressclub.com മുഖേന ലഭ്യമാണ്.
കൂടാതെ, പ്രസ് ക്ലബില്‍ നിന്ന് നേരിട്ടും അപേക്ഷാ ഫോമുകള്‍ കൈപ്പറ്റാവുന്നതാണ്. കോഴ്സ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കായി 7591966995, 9496979690, 0471- 4614152 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

