രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാരോപണ കേസിലെ പരാതിക്കാരിയായ യുവതി, മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര മന്ത്രിക്കും ഔദ്യോഗികമായി കത്ത് നൽകി. ഈ കേസിലെ ആദ്യ പരാതിക്കാരിയാണ് നീതി ആവശ്യപ്പെട്ട് അധികാരികളെ സമീപിച്ചിരിക്കുന്നത്.
കത്തിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവതരമാണ്. “മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട് എന്നാൽ താൻ പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു” എന്ന് കത്തിൽ യുവതി വ്യക്തമാക്കുന്നു.
താൻ നേരിടുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചും അതിജീവനത്തിനായുള്ള തന്റെ പോരാട്ടങ്ങളെക്കുറിച്ചും വൈകാരികമായ പരാമർശങ്ങൾ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദീപ ജോസഫ് എന്ന വ്യക്തി മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളെക്കുറിച്ചും പരാതിക്കാരി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
“ട്രോമയിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്ന തന്നെ ദീപ ജോസഫ് എന്ന വ്യക്തി നിരന്തരം വേട്ടയാടുകയാണ്” എന്ന് കത്തിൽ ആരോപിക്കുന്നു. നിലവിൽ തിരുവനന്തപുരം പോലീസ് ദീപ ജോസഫിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും, പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല എന്നതിൽ യുവതി അതൃപ്തി രേഖപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

