ഹരിയാനയിൽ ഉണ്ടായ വാഹനാപകടത്തിൽ താനൂർ സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടു. പുതിയകടപ്പുറം വടക്ക് കുപ്പന്റെ പുരക്കൽ ബഷീറ (42) ആണ് അപകടത്തിൽ മരിച്ചത്.
പൊന്നാനി വെളിയംകോട് സ്വദേശിനിയാണ് ഇവർ. ഇತ್ತീചെ ഷാർജയിൽ നിന്നെത്തിയ ഭർത്താവ് ജലീലിനൊപ്പം ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്ര പോയതായിരുന്നു കുടുംബം.
മൂന്നു ദിവസം മുൻപാണ് ഇവർ യാത്ര തിരിച്ചത്. ഇന്നലെ വെള്ളി പുലർച്ചെ 2 മണിക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിക്കു പിന്നിലിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ഭർത്താവ് കെ.പി.ജലീൽ (47), മക്കളായ ലാസിം (19), ഷാരിഖ (16) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ മൂന്നുപേരെയും ഹരിയാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൾഫിലും മറ്റുമുള്ള ബന്ധുക്കൾ ഇതിനകം ഹരിയാനയിൽ എത്തിച്ചേർന്നിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം കബറടക്കം പിന്നീട് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

