പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം നൽകാൻ തീരുമാനമായി.
ഈ മാസം 24-ന് രാവിലെ 10.30-ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എറണാകുളം ഡിസിസി നേതൃയോഗത്തിന് ശേഷം പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഇക്കാര്യം അറിയിച്ചത്.
സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവിധ മതമേലധ്യക്ഷന്മാരും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഡിസിസി ആസ്ഥാനത്ത് ചേർന്ന നേതൃയോഗം മുൻ മന്ത്രി കെ.
ബാബു ഉദ്ഘാടനം ചെയ്തു. നിലവിലെ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള ശക്തമായ താക്കീതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“കഴിഞ്ഞ 10 വർഷം എറണാകുളം ജില്ലയെ ക്രൂരമായി അവഗണിച്ചവർക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. പിണറായി സർക്കാർ ജനങ്ങൾക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചത്” എന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.ജെ. വിനോദ് എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ.
പൗലോസ്, ജയ്സൺ ജോസഫ്, ജനറൽ സെക്രട്ടറിമാരായ ബി.എ. അബ്ദുൽ മുത്തലിബ്, ഐ.കെ.
രാജു, എം.ആർ. അഭിലാഷ് എന്നിവർ സംസാരിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, ശ്രീനിവാസൻ കൃഷ്ണൻ, സക്കീർ ഹുസൈൻ, തമ്പി സുബ്രമണ്യം, കെ.ബി.
മുഹമ്മദ് കുട്ടി, ചാൾസ് ഡയസ്, പി.കെ. അബ്ദുൽ റഹ്മാൻ, സേവ്യർ തായഞ്ചേരി, വി.കെ.
ശശികുമാർ, ജോസഫ് ആന്റണി, ബാബു പുത്തനങ്ങാടി, അബ്ദുൾ ലത്തീഫ്, എം.പി. ശിവദത്തൻ, ഹെൻട്രി ഓസ്റ്റിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

