കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് നിർണായക ദിനം.
ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് എ.
ബദറുദ്ദീൻ അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. പൊതുപ്രവർത്തകനായ കെ.എം.
ഷാജഹാൻ ആണ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കർശന നിലപാടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ, പ്രാഥമിക അന്വേഷണം മതിയെന്ന നിലപാടിലാണ് സർക്കാരുള്ളത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇഡി കോടതിക്ക് മുമ്പാകെ ശുപാർശ ചെയ്തത്.
നിലവിൽ പ്രാഥമിക പരിശോധനകൾ പുരോഗമിക്കുകയാണെന്നും, തുടക്കത്തിൽ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ലെന്നുമാണ് സർക്കാരിന്റെ പക്ഷം. മറുവശത്ത്, അഴിമതി സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസി ശേഖരിച്ച കൃത്യമായ വിവരങ്ങൾ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും ഇഡി വാദിക്കുന്നു.
അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഗൗരവകരമായ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം. അതേസമയം, മാസപ്പടി കേസിൽ ഇഡിയുടെ ഭാഗത്തുനിന്നും നിയമനടടികൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ പ്രതിരോധം തീർക്കാൻ സിപിഎം രംഗത്തിറങ്ങിയിട്ടുണ്ട്.
കോൺഗ്രസ് ഒഴികെയുള്ള ദേശീയതലത്തിലെ പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാക്കളെ അണിനിരത്തി ഒക്ടോബർ പകുതിയോടെ കേരളത്തിൽ വിപുലമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനാണ് പാർട്ടിയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

