സ്വകാര്യ അരി ഗോഡൗണിൽ നിന്ന് അരിച്ചെള്ളുകൾ വ്യാപിച്ചതോടെ സമീപവാസികളുടെ ജീവിതം ദുസ്സഹമായി. രാത്രിയാകുന്നതോടെ ഇവ കൂട്ടത്തോടെ വീടുകളിലേക്ക് ഇരച്ചുകയറുന്നത് ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സന്ധ്യകഴിഞ്ഞ് ലൈറ്റുകൾ തെളിയുന്നതോടെ വീടിന്റെ ഭിത്തികൾ പൂർണ്ണമായും ചെള്ളുകൾ കൊണ്ട് നിറയുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഭക്ഷണം പാകം ചെയ്യാനോ കുടിവെള്ളം ഉപയോഗിക്കാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കൊച്ചുകുട്ടികളുടെ ശരീരത്തിലേക്ക് ഇവ പടരുന്നത് മാതാപിതാക്കളിൽ കടുത്ത ആശങ്ക ഉണർത്തുന്നു. ഗോഡൗൺ പരിസരത്തുണ്ടായിരുന്ന മരങ്ങൾ വെട്ടിമാറ്റിയതാണ് ചെള്ളുകൾ ജനവാസ മേഖലയിലേക്ക് വ്യാപിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
നിലവിൽ ഗോഡൗണിനുള്ളിൽ പോലും പ്രവേശിക്കാൻ കഴിയാത്തത്ര രൂക്ഷമാണ് സാഹചര്യം. പ്രശ്നത്തിൽ ഇടപെട്ട
ഗോഡൗൺ അധികൃതർ മരുന്ന് തളിച്ച് ചെള്ളുകളെ നശിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും, ഇത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. അതിനാൽ അധികൃതർ അടിയന്തരമായി ശാശ്വതവും സുരക്ഷിതവുമായ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

